പതുമയുള്ള കാര്‍ഷികപ്രവര്‍ത്തനങ്ങളുമായി പെരുമ്പിള്ളിച്ചിറ സ്‌കൂളിലെ കുട്ടികള്‍
പെരുമ്പിള്ളിച്ചിറ: പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലെ കുട്ടികള്‍ കാര്‍ഷികപ്രവര്‍ത്തനത്തിന്റെ പുതുവഴികള്‍ തേടുന്നു. ചിങ്ങം ഒന്ന് ബാല കര്‍ഷകദിനമായി പ്രഖ്യാപിച്ചാണ് കുട്ടികള്‍ സ്‌കൂള്‍ വളപ്പ് കൃഷിത്തോട്ടമാക്കാന്‍ ഒരുങ്ങുന്നത്. പച്ചക്കറികളും ഇലക്കറികളും കിഴങ്ങ് വര്‍ഗങ്ങളുമായി 30 ഇനം ചെടികള്‍ ഉള്‍പ്പെടുന്ന ന്യുട്രീഷന്‍ ഗാര്‍ഡനാണ് കുട്ടികള്‍ നട്ടുപിടിപ്പിക്കുന്നത്. ഒരു കുട്ടിക്ക് ഒരു മുരിങ്ങയും ഒരു പപ്പായയും പദ്ധതിയും ഇതോടൊപ്പമുണ്ട്.
കുറ്റിപ്പയര്‍, വെണ്ട, വഴുതന, തക്കാളി, കാബേജ്, കാരറ്റ്, കോളി ഫ്‌ളവര്‍, റാഡിഷ്, ഇലച്ചേമ്പ്, പച്ചമുളക്, കാന്താരി, ചീര, വള്ളിപ്പയര്‍, പാവല്‍, പടവലം, കോവല്‍, വെള്ളരി, കുമ്പളം, മത്തന്‍, ബീന്‍സ്, ചതുരപ്പയര്‍, നിത്യവഴുതന, കത്രിക്ക, പീച്ചില്‍, ചുരയ്ക്ക, കൂര്‍ക്ക, മധുരക്കിഴങ്ങ്, കാച്ചില്‍, ചേന, ഇഞ്ചി, ഇഞ്ചിമാങ്ങ എന്നിവയ്‌ക്കൊപ്പം കരിമ്പും പൈനാപ്പിളം ന്യുട്രീഷന്‍ ഗാര്‍ഡനില്‍ ഇടംപിടിക്കും. കൃഷിത്തോട്ടത്തിന്റെഅതിര്‍ത്തിയിലാണ് മുരിങ്ങയും പപ്പായയും നടുന്നത്.
രാസ-വിഷ മുക്തമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സ്വയം ഉല്‍പ്പാദിപ്പിക്കുന്നതിനും പോഷകസമൃദ്ധമായ ഭക്ഷണരീതി പരിശീലിക്കുന്നതിനും വിദ്യാലയത്തില്‍തന്നെ അവസരമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ ജി ആന്റണി പറഞ്ഞു. സ്‌കൂളില്‍ കുട്ടികള്‍ക്ക് മത്സ്യകൃഷി സംബന്ധിച്ചും മുട്ടക്കോഴി വളര്‍ത്തലിനെക്കുറിച്ചും പരിശീലനം നല്‍കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം 17ന് പകല്‍ 11.30ന് ജോയ്‌സ് ജോര്‍ജ് എംപി നിര്‍വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് കളപ്പുരയ്ക്കല്‍ അധ്യക്ഷനാകും. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് ഭാരവാഹികളും കൃഷി ഉദ്യോഗസ്ഥരും പിടിഎ ഭാരവാഹികളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."