മെഡിക്കല്‍ കോളജ് നയം ആരോഗ്യമേഖലയെ പിന്നോട്ട് നയിക്കുന്നത്: റോഷി അഗസ്റ്റിന്‍
ചെറുതോണി : ഇടുക്കി മെഡിക്കല്‍ കോളജിലെ മൂന്നാം ബാച്ച് പ്രവേശനമെടുക്കാത്തതും ഡോക്ടര്‍മാരെയും വിദ്യാര്‍ഥികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതും ജില്ലയുടെ ആരോഗ്യമേഖലയെ പിന്നോട്ടാക്കുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പറഞ്ഞു.
ഇടുക്കി മെഡിക്കല്‍ കോളജ് അട്ടിമറിച്ച് വികസനത്തില്‍ ഇടുക്കിയെ പിന്നോട്ട് നയിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.സി.(എം) നടത്തിയ പിന്നോട്ട് നടപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുതോണി അടിമാലിക്കവലയില്‍ നിന്ന് മെഡിക്കല്‍ കോളജുവരെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ രണ്ട് നിരയായി പുറകോട്ട് നടന്നാണ് പ്രതിഷേധ സൂചകമായി സമരം നടത്തിയത്.
മെഡിക്കല്‍ കോളജിന്റെ നിലനില്‍പിനായി മാറിമാറി വരുന്ന ഗവണ്‍മെന്റുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. കേരളപ്പിറവി ദിനത്തില്‍ നടക്കുന്ന കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനത്തോടെയെങ്കിലും കോളജ് നിലനില്ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാകണം. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് പകരം നിലവിലുള്ള ഡോക്ടര്‍മാരെ സ്ഥലം മാറ്റുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.
കെ.എസ്.സി.(എം) ജില്ലാ പ്രസിഡന്റ് ജോമറ്റ് ഇളംതുരുത്തിയില്‍ സമരത്തിന് നേതൃത്വം നല്കി. കേരളാ കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് എ.ഒ. അഗസ്റ്റിന്‍, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അഡ്വ.എബി തോമസ്, ഷിജോ തടത്തില്‍, ജോഷി മണിമല, ജോസ് കുഴികണ്ടത്തില്‍, കെ.എന്‍.മുരളി, ജോബി പേടിക്കാട്ടുകുന്നേല്‍, എബിന്‍ കാഞ്ഞിരത്തിങ്കല്‍, മാത്യു അറക്കല്‍, ആല്‍ബിന്‍, എബിന്‍ വാട്ടപ്പിള്ളില്‍, ജിസ്സ് കാനാട്ട് ,അമല്‍ജോ അഗസ്റ്റിന്‍, സനു മാത്യു, ജോമോന്‍ പൊടിപാറയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."