സഊദിയിലെ നമാസില്‍ വീണ്ടും ഭൂചലനം
റിയാദ്: സഊദിയിലെ നമാസില്‍ തുടര്‍ച്ചയായി ഇന്ന് വീണ്ടും ഭൂചലനം. വെള്ളിയാഴ്ച്ച രാവിലെ അനുഭവപ്പെട്ട ഭൂമി കുലുക്കം കഴിഞ്ഞു ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ തന്നെയാണ് ശനിയാഴ്ച്ച രാവിലെ വീണ്ടും ഭൂകമ്പമുണ്ടായത്. ഇന്ന് രാവിലെ നടന്ന ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം അസീര്‍ പ്രവിശ്യയിലെ നമാസിലെ വടക്ക് ഭാഗത്തായാണെന്നും റിക്റ്റര്‍ സ്‌കെയിലില്‍ മൂന്ന് ഡിഗ്രിയാണ് രേഖപ്പെടുത്തിയതെന്നും സഊദി ജിയോളജിക്കല്‍ സര്‍വേ വകുപ്പ് വ്യക്തമാക്കി.
5 .4 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം. വെള്ളിയാഴ്ച്ച രാവിലെ നമാസിലെ പതിനാറു കിലോമീറ്റര്‍ അകലെ വടക്കു കിഴക്കന്‍ ഭാഗത്തു റിക്റ്റര്‍ സ്‌കെയിലില്‍ 4 ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. 9 .1 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം.
ഇതിന്റെ പ്രതിഫലനം സമീപത്തെ പട്ടണങ്ങളായ നമാസ്, ബിഷ, സമീപ ഗ്രാമ പ്രദേശങ്ങളായ ഹല്‍ബ, വഅല്‍ ജമീല്‍, ഹുറാ, മദാന, ഖശ്രം, അല്‍ ഖഹ് താന്‍, അല്‍ ഫറ, അല്‍ ഉംറ എന്നിവിടങ്ങളിലും അനുഭവപ്പെട്ടതായി സഊദി ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചിറയുന്നു. രണ്ടാഴ്ച മുന്‍പ് ജിദ്ദക്ക് സമീപം ചെങ്കടലില്‍ 91 കിലോമീറ്റര്‍ ദൂരത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ച്ചയായ ഭൂചലനം പ്രദേശത്ത് ആശങ്ക ഉളവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."