ഹജ്ജ് - 2018: ട്രെയിനര്‍മാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പ്രതിഫലം കൂടാതെ അടുത്ത വര്‍ഷത്തെ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവരില് നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കലും അപേക്ഷയും അനുബന്ധ രേഖകളും കൃത്യമായും സമയത്തിനും ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കലുമാണ് ട്രെയിനര്‍മാരുടെ പ്രധാന കര്‍ത്തവ്യം. ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷ നല്കാനുദ്ദേശിക്കുന്നവര്ക്കുള്ള ക്ലാസ് നിശ്ചയിക്കുന്ന സ്ഥലത്ത് സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹായത്തോടെ സംഘടിപ്പിക്കേണ്ട ചുമതലയും ട്രെയിനര്‍മാര്‍ക്കാണ്. ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ഹാജിമാരെ അറിയിക്കുകയും ചെയ്യണം.
താല്പര്യമുള്ളവര് 20 നകം എക്സിക്യൂട്ടീവ് ഓഫിസര്‍, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി, കലിക്കറ്റ് എയര്‍പോര്‍ട്ട്, പി.ഒ.മലപ്പുറം-673647 എന്ന വിലാസത്തില്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത ഫോറത്തിലല്ലാത്തതും അവ്യക്തവും അപൂര്‍ണമായതും നിശ്ചിത തിയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കഴിഞ്ഞ വര്‍ഷം ഇടക്ക് വച്ച് സേവനത്തില്‍ നിന്ന് ഒഴിവായ ട്രെയിനര്‍മാരും ഒഴിവാക്കപ്പെട്ടവരും ഈവര്‍ഷം അപേക്ഷിക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."