HOME
DETAILS

കോഹ്‌ലിയുടെ പോരാട്ടം പാഴായി; രാജ്‌കോട്ടില്‍ ഇന്ത്യയ്ക്ക് തോല്‍വി

  
backup
November 04 2017 | 17:11 PM

india-vs-nz-2nd-match-nz-beat-india-lose

രാജ്‌കോട്ട്: രാജ്‌കോട്ട് ട്വന്റി ട്വന്റിയില്‍ ഇന്ത്യയ്ക്ക് 40 റണ്‍സിന്റെ തോല്‍വി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് കോളിന്‍ മണ്‍റോയുടെ സെഞ്ച്വറി കരുത്തില്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിനയച്ച് കയ്പു രുചിച്ച കിവി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇത്തവണ ടോസ് നേടിയപ്പോള്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു കിവീ ബാറ്റ്‌സ്മാന്‍മാര്‍ ചെയ്തത്. 58 പന്തില്‍ നിന്നും 109 റണ്‍സ് നേടി പുറത്താകാതെ നിന്ന് കോളിന്‍ മണ്‍റോ കിവീ വിജയത്തിന്റെ നട്ടെല്ലായി. ഏഴു ഫോറുകളും ഏഴു സിക്‌സറുകളും ആ ഇന്നിങ്‌സിന് മാധുര്യമേകി. 45 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ മണ്‍റോയ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 105 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഡല്‍ഹി ആവര്‍ത്തിക്കാനായില്ല. രോഹിത്തും ധവാനും ശ്രേയാസ് ആയ്യരുമെല്ലാം നനഞ്ഞ പടക്കം പോലെയായി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ധോണിയുമാണ് ഇതിന് അപവാദമായത്. കോഹ്‌ലി (65 റണ്‍സ്) അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ ധോണി 49 റണ്‍സ്. വന്നവരെല്ലാം വന്നതിനേക്കാള്‍ വേഗത്തില്‍ പവലിയന്‍ കയറിയപ്പോള്‍ ഇന്ത്യന്‍ യാത്ര 156 റണ്‍സില്‍ ഒതുങ്ങി.

കിവികള്‍ക്ക് വേണ്ടി ബോള്‍ട്ട് നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാന്ററും സോധിയും മുണ്‍റോയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തില്‍ സെഞ്ച്വറിയും ഒരു വിക്കറ്റും വീഴ്ത്തിയ കോളിന്‍ മണ്‍റോയാണ് കളിയിലെ കേമന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago