വിദ്യാഭ്യാസ മേഖലയില്‍ ലക്ഷ്യമിടുന്നത് വന്‍ നിക്ഷേപം: മന്ത്രി
കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ വലിയ മുതല്‍മുടക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. പ്രൊഫ കെ.വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാധനം സ്കോളര്‍ഷിപ്പ് വിതരണവും വിദ്യാലക്ഷ്മി പദ്ധതി ഉദ്ഘാടനവും എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനും പശ്ചാത്തല സൗകര്യ വികസനത്തിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കും. ക്ലാസ് മുറികള്‍ നവീകരിക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനും ആവശ്യമായ തുക സമാഹരിക്കാനും നടപടികള്‍ എടുത്തിട്ടുണ്ട്.
വിദ്യാഭ്യാസം നമ്മുടെ സാമൂഹിക സാമ്പത്തിക വികസനത്തില്‍ വഹിക്കുന്ന പങ്ക് വരും വര്‍ഷങ്ങളില്‍ കൂടുതലാവും. അതിനായി സംസ്ഥാനം വിദ്യാഭ്യാസ മേഖലയില്‍ വീണ്ടും വലിയ മുതല്‍ മുടക്ക് നടത്തണമെന്ന് മന്ത്രി പറഞ്ഞു.
മേയര്‍ സൗമിനി ജയിന് അധ്യക്ഷയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."