HOME
DETAILS

ഭൂമി ഏറ്റെടുക്കുന്നില്ലെന്ന് മന്ത്രി ഐസക്

  
backup
November 04 2017 | 19:11 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2


തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈനിനുവേണ്ടി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. 20 മീറ്റര്‍ വീതിയില്‍ ഭൂഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയേ ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വിളവുകള്‍ക്കും മറ്റും ന്യായമായ നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. മറിച്ചാണ് അഭിപ്രായമെങ്കില്‍ ചര്‍ച്ച ചെയ്യാം. ആരുടെയെങ്കിലും വീടിന് നഷ്ടമോ അപകടമോ വരുന്നുണ്ടെങ്കില്‍ പൂര്‍ണമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. പക്ഷേ പൈപ്പ് ലൈന്‍ വേണോ വേണ്ടയോയെന്നത് ഇനി ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. ജനങ്ങളോട് വോട്ട് ചോദിച്ചപ്പോള്‍ മാനിഫെസ്റ്റോയില്‍ വ്യക്തമാക്കി അംഗീകാരം നേടിയ നിലപാടാണിത്. പ്രകൃതിവാതക പൈപ്പ് ലൈന്‍ കേരളത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവില്ല. കേരളം ഊര്‍ജ ദരിദ്രമായ സംസ്ഥാനമാണ്.നമ്മുടെ പ്രധാന വ്യവസായങ്ങള്‍ പലതും താപോര്‍ജത്തിന് താരതമ്യേന ഉയര്‍ന്ന വിലയുള്ള ഫ്യൂയല്‍ ഓയിലിനെയും മറ്റും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കല്‍ക്കരി നമുക്ക് ഇല്ല. ഈ പശ്ചാത്തലത്തിലാണ് പ്രകൃതിവാതക ലഭ്യത വ്യവസായവല്‍കരണത്തിന് വലിയ അനുഗ്രഹമായിത്തീരുക. കെ.എസ്.ആര്‍.ടി.സി അടക്കം നഷ്ടത്തിലോടുന്ന പല സ്ഥാപനങ്ങളും ലാഭകരമാക്കാന്‍ പ്രകൃതിവാതക ലഭ്യത സഹായിക്കും. നഗരങ്ങളിലെ വീടുകളിലേയ്ക്ക് പൈപ്പുവഴി പാചകവാതകത്തിനു പകരം പ്രകൃതിവാതകം ലഭ്യമാക്കുന്നത് ജീവിത ചെലവ് കുറയ്ക്കും.
ഏതാണ്ട് 15,000 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഇന്ത്യയിലെ പ്രകൃതിവാതക ഗ്രിഡിനോട് കേരളത്തിലെ എല്‍.എന്‍.ജി ടെര്‍മിനലിനെ ബന്ധിപ്പിച്ചാല്‍ മാത്രമേ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ സംസ്ഥാനവിഹിതം ലഭിക്കൂ. പൈപ്പ് ലൈന്‍ ഇടുമ്പോഴുള്ള നഷ്ടപരിഹാരത്തെക്കുറിച്ചെല്ലാം സംവാദങ്ങളാകാം. പക്ഷെ കേരളത്തിന്റെ വികസനത്തിന് പ്രകൃതിവാതകം ആവശ്യമില്ലെന്ന വാദം ശുദ്ധ അസംബന്ധമാണ്.
ലോകത്തെമ്പാടും സുരക്ഷിതമെന്നു കരുതുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ ശൃംഖലയ്ക്ക് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങള്‍ വരുമ്പോള്‍ ഭൂഗര്‍ഭ ബോംബായി മാറുന്നതെങ്ങനെയാണ്?
ഇവിടെയാണ് ചില വര്‍ഗീയ പ്രസ്ഥാനങ്ങള്‍ പോപ്പുലിസ്റ്റ് മുദ്രാവാക്യങ്ങളുയര്‍ത്തി ജനപിന്തുണ നേടാന്‍ നടത്തുന്ന കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ വെളിപ്പെടുന്നത്. ദേശീയപാതയുടെ വീതി കൂട്ടുന്നതിനും എം.ആര്‍ വാക്‌സിനും അവര്‍ എതിരാണെന്ന് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  4 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  10 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  29 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago