സഹകരണ ബാങ്കില്‍ 34 കോടിയുടെ തട്ടിപ്പ്; മുന്‍ മാനേജര്‍ അറസ്റ്റില്‍
ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ മാനേജര്‍ അറസ്റ്റില്‍. ബാങ്കിന്റെ തഴക്കര ശാഖ മാനേജറായിരുന്ന ജ്യോതി മധുവിനെയാണ് തിരുവല്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2016 ഡിസംബറിലാണ് ബാങ്ക് ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. അന്വേഷണത്തില്‍ 34 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാനേജരായ ജ്യോതി മധു, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ കുട്ടി സീമ ശിവം, കാഷ്യര്‍ ബിന്ദു ജി.നായര്‍ എന്നിവരെ സര്‍വിസില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
കേസ് കഴിഞ്ഞ മെയിലാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പ്രധാന രേഖകളായ ഡേ ബുക്ക്, ക്യാഷ് ബുക്ക്, കംപ്യൂട്ടര്‍ എന്നിവയില്‍ കൃത്രിമം കാട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണപണയത്തില്‍ പണയവസ്തു ഇല്ലാതെ ലോണ്‍ കൊടുത്തിട്ടുള്ളതായും വ്യാജ നിക്ഷേപക സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വ്യാജ അക്കൗണ്ടുകളിലേക്കും പ്രവര്‍ത്തനം ഇല്ലാത്ത അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ജ്യോതി മധുവിന്റെ സ്വന്തം അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കാഷ്യര്‍ ബിന്ദു. ജി.നായര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ കുട്ടി സീമ ശിവം എന്നിവര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നും മുന്‍ ബാങ്ക് പ്രസിഡന്റ് ഉള്‍പ്പടെ പലരുടേയും സഹായം കുറ്റകൃത്യം നടത്തുന്നതിന് പ്രതികള്‍ക്ക് ലഭ്യമായതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഏഴ് വര്‍ഷമായി ഈ ക്രമക്കേടുകള്‍ തുടര്‍ന്നു വരുന്നിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."