HOME
DETAILS
MAL
മാവോ വാദി ആക്രമണം കുറയ്ക്കാനായതായി രാജ്നാഥ് സിങ്
backup
November 04 2017 | 19:11 PM
ന്യൂഡല്‍ഹി: രാജ്യത്ത് 21 ശതമാനത്തോളം മാവോവാദി ആക്രമണങ്ങള്‍ കുറയ്ക്കാനായതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ആഭ്യന്തര മന്ത്രാലയത്തില്‍ നടന്ന ഉന്നത തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോവാദികളെ നേരിടുന്നതിനായി ഛത്തിസ്ഗഡ് സര്‍ക്കാരിന് എല്ലാ പിന്തുണയും കേന്ദ്രം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇടത് തീവ്രവാദത്തെ വലിയ തോതില്‍ അടിച്ചമര്ത്താനായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മാവോവാദി ആക്രമണം നേരിടുന്ന സംസ്ഥാനമാണ് ഛത്തിസ്ഗഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."