ഗവര്‍ണറും മുഖ്യമന്ത്രിയും ഏറ്റുമുട്ടുന്നു; ചീഫ് സെക്രട്ടറിയെ മാറ്റി
പുതുച്ചേരി: സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷം. മുഖ്യമന്ത്രി വി.നാരായണ സ്വാമിയോട് അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി മനോജ് പാരിദയെ കേന്ദ്രത്തിലേക്ക് മാറ്റി പകരം അശ്വനി കുമാറിനെ നിയമിച്ചതിനുപിന്നില്‍ ലഫ്.ഗവര്‍ണറുടെ സമ്മര്ദമാണുള്ളതെന്ന ആരോപണം ശക്തമായിട്ടുണ്ട്. 1986 ബാച്ച് സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനായ പാരിദയെ കേന്ദ്ര സര്ക്കാരിനുകീഴിലേക്കാണ് മാറ്റിയത്. പകരം ഇതേ കേഡറിലുള്ള അശ്വനി കുമാറിനെയാണ് നിയമിച്ചത്. കൂടാതെ സംസ്ഥാന വികസന കമ്മിഷണര്‍ തസ്തികയില്‍ നിന്ന് ജി. നരേന്ദ്ര കുമാറിനെ മാറ്റി പകരം എ. അമ്പരശുവിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ മാറ്റുന്നത് ലഫ്. ഗവര്‍ണറുടെ സമ്മര്ദ്ദഫലമായിട്ടാണെന്ന ആരോപണം ശക്തമായതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അധികാര വടംവലി പുതിയ തലത്തിലേക്കാണ് എത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."