അക്ഷര്‍ധാം ആക്രമണത്തില്‍ സൂത്രധാരന്‍ അറസ്റ്റില്‍
അഹമ്മദാബാദ്: 2002ല്‍ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള അക്ഷര്‍ധാം ക്ഷേത്രം ആക്രമിച്ച സംഭവത്തിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന അബ്ദുല്‍ റാഷിദ് അജ്മേരിയെ പൊലിസ് അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്ന് അഹമ്മദാബാദില്‍ വന്നിറങ്ങിയ ഉടനെയാണ് വിമാനത്താവളത്തില്‍ ഇദ്ദേഹം പിടിയിലായത്.
അക്ഷര്‍ധാം ക്ഷേത്രത്തില്‍ നടന്ന ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനാണ് ഇദ്ദേഹമെന്നാണ് പൊലിസ് നല്കുന്ന വിവരം. ഗുജറാത്തിലുള്ള സഹോദരനെ സന്ദര്‍ശിക്കുന്നതിനായി എത്തിയപ്പോഴാണ് റാഷിദ് അറസ്റ്റിലായതെന്ന് ക്രൈം ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2002 സെപ്റ്റംബര്‍ 24നാണ് ലക്ഷറെ ത്വയ്ബ ഭീകരര്‍ ക്ഷേത്രത്തില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെടുകയും 80ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമകാരികളെ ഏറ്റുമുട്ടലിനൊടുവില്‍ എന്‍.എസ്.ജി കമാന്‍ഡോകള്‍ കൊലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."