HOME
DETAILS

തമിഴ്‌നാട്ടില്‍ മഴ ശക്തമായി തുടരുന്നു; 12 മരണം

  
backup
November 04 2017 | 19:11 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b4-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae


ചെന്നൈ: ശക്തമായ മഴ ഇന്നലെയും ശമനമില്ലാതെ തുടര്‍ന്നതോടെ പതിനായിരക്കണക്കിന് ആളുകളെ അഭയാര്‍ഥി ക്യാംപുകളിലേക്ക് മാറ്റി. മഴക്കെടുതിയില്‍ ഇതുവരെ 12 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്.
തമിഴ്‌നാടിന്റെ തീരമേഖലകളിലും പുതുച്ചേരിയിലും ഇടിയോടുകൂടിയ മഴ അടുത്ത തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിലെ വില്ലുപുരം, തിരുവള്ളൂര്‍, തിരുവാരൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ്.
പലയിടത്തും വെള്ളം പൊങ്ങിയതോടെ ട്രെയിന്‍, ബസ് സര്‍വിസുകള്‍ ഭാഗികമായി തടസപ്പെട്ടു. മഴയെ തുടര്‍ന്ന് ചെന്നൈയില്‍ സ്‌കൂളുകളും കോളജുകളും കഴിഞ്ഞ മാസം 31 മുതല്‍ അടഞ്ഞു കിടക്കുകയാണ്.
ചെന്നൈ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. മഴയിലും കാറ്റിലും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് ആളപായമുണ്ടാകാതിരിക്കാനായിട്ടാണ് വൈദ്യുതി ബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചതെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.
വെള്ളപ്പൊക്ക ദുരിതം നേരിടുന്ന ഭാഗങ്ങളില്‍ മുഖ്യമന്ത്രി കെ. പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും ഇന്നലെ സന്ദര്‍ശിച്ചു. വീടുകളില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് പതിനായിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. 105 അഭയാര്‍ഥി കേന്ദ്രങ്ങളാണ് തുറന്നിരിക്കുന്നത്.
വര്‍ഷം 750 മി.മീറ്റര്‍ മഴ ലഭിക്കുന്ന തമിഴ്‌നാട്ടില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 554.2 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇന്നലെ വരെ 140 മി.മീറ്റര്‍ മഴ ലഭിച്ചു. ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 1976ലും 2015ലുമാണ്. 76ല്‍ 452.2 മി.മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ 2015ല്‍ 246.15 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago