HOME
DETAILS
MAL
മകളെ പീഡിപ്പിച്ച ശേഷം കടലിലെറിഞ്ഞു കൊന്ന പിതാവിന് വധശിക്ഷ
backup
November 04 2017 | 19:11 PM
കോയമ്പത്തൂര്‍: ഒന്‍പതു വയസുകാരിയായ മകളെ കടല്ക്കരയില് കൊണ്ടുപോയി പീഡിപ്പിച്ചശേഷം കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവിന് കോടതി വധശിക്ഷ വിധിച്ചു. രാമേശ്വരം കയരൂര് സ്വദേശിയായ മാരി(51)യെയാണ് ജില്ലാ കോടതി ജഡ്ജ് കനല്വിഴി വധശിക്ഷക്ക് വിധിച്ചത്. 2013 ഏപ്രില്‍ 22നാണ് കേസിന്നാസ്പദമായ സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നപ്പോഴാണ് ഇയാള്‍ മകളെ കൂട്ടിക്കൊണ്ടുപോയി കടല്‍തീരത്തുവച്ച് പീഡിപ്പിക്കുകയും അബോധാവസ്ഥയിലായ കുട്ടിയെ കടലിലേക്ക് വലിച്ചെറിയുകയും ചെയ്തത്. മകളുടെ തിരോധാനം സംബന്ധിച്ച് മാതാവ് നല്കിയ പരാതിയെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."