HOME
DETAILS
MAL
സുജാന്‍പൂരില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥാപിക്കുമെന്ന് ബി.ജെ.പിയുടെ അവകാശവാദം
backup
November 04 2017 | 19:11 PM
ഷിംല: ഭൂരിപക്ഷം ലഭിക്കുകയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ പ്രേംകുമാര്‍ ധുമല്‍ വിജയിക്കുകയും ചെയ്താല്‍ അദ്ദേഹത്തിന്റെ മണ്ഡലമായ സുജാന്‍പൂരില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക ഓഫിസ് തുറക്കുമെന്ന് ബി.ജെ.പിയുടെ വാഗ്ദാനം.
കഴിഞ്ഞ ദിവസമാണ് പ്രേംകുമാര്‍ ധുമലിനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. നേരത്തെ ഹാമിര്പൂരിനെ പ്രതിനിധീകരിച്ചിരുന്ന അദ്ദേഹത്തിന് ഉറച്ച സീറ്റെന്ന നിലയിലാണ് സുജാന്പൂരിലേക്ക് കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് സുജാന്പൂരിലെ ചൗഗാനിലായിരിക്കും സ്ഥാപിക്കുകയെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. മണ്ഡലത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദ സഞ്ചാര മേഖലയാക്കി മാറ്റുകയെന്നത് ലക്ഷ്യമാണെന്നും വ്യക്തമാക്കിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ജയിപ്പിച്ചെടുക്കാന്‍ ബി.ജെ.പി പ്രചാരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."