HOME
DETAILS
MAL
ഗുജറാത്തില്‍ പരിധിക്ക് പുറത്തുള്ളത് 399 ബൂത്തുകള്‍
backup
November 04 2017 | 19:11 PM
ഗാന്ധിനഗര്‍: ഗുജറാത്തില്‍ 399 പോളിങ് ബൂത്തുകള്‍ വാര്‍ത്താ വിനിമയ സംവിധാന പരിധിയ്ക്കുപുറത്ത്. സംസ്ഥാനത്ത് വന്‍വികസനം കൊണ്ടുവന്നുവെന്ന് ബി.ജെ.പിയും പ്രധാനമന്ത്രി മോദി, ദേശീയ അധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ അവകാശപ്പെടുമ്പോഴാണ് ഗുജറാത്തിലെ 399 പോളിങ് ബൂത്തുകള്‍ പരിധിയ്ക്ക് പുറത്തുള്ളത്.
ആദിവാസി മേഖലയിലുള്ള ഈ ബൂത്തുകള്‍ വനത്തിലാണ്. ഇവിടേയ്ക്ക് ആവശ്യമായ സഹായം നല്‍കാന്‍ വനം വകുപ്പിനോടും പൊലിസിനോടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. പൊലിസിന്റെ വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ ഒരുക്കി ഈ ബൂത്തുകളെ പുറംലോകവുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."