HOME
DETAILS
MAL
കൊക്കെയ്ന്‍ ഉല്പാദനം കുറയ്ക്കാന്‍ കൊളംബിയ- യു.എന്‍ കരാര്‍
backup
November 04 2017 | 19:11 PM
വിയന്ന: വര്‍ധിച്ചുവരുന്ന കൊക്കെയ്ന്‍ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കൊളംബിയ യു.എന്നുമായി കരാറിലൊപ്പിട്ടു. 315 മില്യണിന്റെ കരാറിലാണ് ഒപ്പുവച്ചത്. അതേസമയം, കൊളംബിയന്‍ സര്‍ക്കാരും മയക്കുമരുന്ന് വ്യാപാരികളായ വിമതര്ക്കുമിടയിലെ സമാധാനശ്രമങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നീക്കമെന്ന് യു.എന്‍ അഭിപ്രായപ്പെട്ടു.
യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവുമധികം കൊക്കെയ്ന്‍ ഉല്പാദിപ്പിക്കുന്ന രാജ്യമാണ് കൊളംബിയ. കഴിഞ്ഞ വര്‍ഷം ഇത് ക്രമാതീതമായി വര്‍ധിച്ചിരുന്നു. പിന്നോക്ക മേഖലയെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാനും രാജ്യത്തെ വികസനത്തിലേക്ക് നയിക്കാനും പുതിയന ീക്കത്തിന് സാധിക്കുമെന്ന് യു.എന്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം ഓഫിസ് വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."