HOME
DETAILS

പി.എസ്.സി പരീക്ഷാര്‍ഥികളെ സഹായിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഹെല്‍പ്പ്‌ലൈന്‍

  
backup
November 04 2017 | 20:11 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3



കൊച്ചി: പി.എസ്.സി പരീക്ഷ എഴുതാന്‍പോകുന്നവരെ സഹായിക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ സര്‍വീസുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ഫോണ്‍വഴിയും സോഷ്യല്‍ മീഡിയവഴിയുമാണ് ഇവര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സഹായം നല്‍കിവരുന്നത്. പരീക്ഷക്ക് എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പരീക്ഷാകേന്ദ്രങ്ങളിലെത്തുന്നതിനും മടങ്ങുന്നതിനുമുള്ള സഹായമാണ് ഇവര്‍ നല്‍കുന്നത്. ഇതുമൂലം പരീക്ഷ നടക്കുന്ന സെന്ററില്‍ കൃത്യസമയത്ത് എത്താന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സാധിക്കും.
പി.എസ്.സി പരീക്ഷകള്‍ കോര്‍പറേഷന് മികച്ച വരുമാനമാണ് നേടിത്തരുന്നത്. ഹെല്‍പ്പ് ലൈന്‍ സേവനം ആരംഭിച്ചതോടെ വരുമാനത്തില്‍ വര്‍ധനവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ലാസ്റ്റേഗ്രേഡ് പരീക്ഷക്ക് കോര്‍പറേഷന് ലഭിച്ചത് 6,46,23,710 രൂപയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മികച്ചവരുമാനമാണിതെന്ന് ജീവനക്കാര്‍ പറയുന്നു.
പരീക്ഷക്ക് പോകുന്ന ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പേരും സ്ഥലവും പരീക്ഷനടക്കുന്ന സെന്ററിന്റെ വിവരങ്ങളും വാട്ടസ് ആപ്പ് വഴിയോ ഫോണ്‍ മുഖേനയോ അറിയിച്ചാല്‍മതി. ഉടന്‍തന്നെ അതുവഴിയുള്ള ബസുകളുടെ സമയവും മറ്റു വിവരങ്ങളും ലഭിക്കും. അതോടൊപ്പം പരീക്ഷ നടക്കുന്ന സ്ഥലത്തെ ഡിപ്പോയുടെ നമ്പരും നല്‍കും. ഒന്നിലധികം ബസുകളില്‍ കയറണമെങ്കില്‍ അതിന്റെ വിവരങ്ങളും ഏതൊക്കെ ഡിപ്പോകളിലാണ് ബസ് മാറിക്കയറേണ്ടതെന്നും അവിടുത്തെ നമ്പരും നല്‍കും.
രണ്ടാഴ്ച്ച മുന്‍പാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പദ്ധതി തുടങ്ങിയ ശേഷം നടന്ന രണ്ട് പി.എസ്.സി പരീക്ഷകള്‍ക്കും ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ഈ സേവനം ഉപയോഗപ്പെടുത്തിയത്.
ഇപ്രകാരം സേവനം ലഭിച്ചവര്‍ ഫേസ്ബുക്കില്‍ വളരെ നേരത്തെ തന്നെ സ്‌കൂളിലെത്തി ചേര്‍ന്നു എന്ന് മെസേജ് അയക്കുകയും സ്‌കൂളിന്റെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എടത്വാ ഡിപ്പോയിലെ കണ്ടക്ടറായ ഷെഫീക് ഇബ്രാഹിമാണ് പദ്ധതിക്ക് പിന്നില്‍. പി.എസ്.സി പരീക്ഷനടക്കുന്ന സമയത്ത് പരിചയക്കാരായ നിരവധിയാളുകളാണ് ഷെഫീക്കിനെ വിളിച്ച് ബസുകളുടെ വിവരങ്ങള്‍ തിരക്കുന്നത്. വിളികള്‍ ധാരാളമായി വന്നുതുടങ്ങിയപ്പോഴാണ് ഉദ്യോഗാര്‍ഥികള്‍ക്ക് സാഹയകരമാകുന്ന ഒരു സംവിധാനത്തെക്കുറിച്ച് ഷെഫീക്ക് ആലോചിച്ചത്. അങ്ങിനെയാണ് ഹെല്‍പ്പ് ലൈന്റെ തുടക്കം. തുടര്‍ന്ന് ഇതേക്കുറിച്ച് കോര്‍പറേഷന് റിപ്പോര്‍ട്ടും നല്‍കി കിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സിയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജ് ഉപയോഗിക്കുകയോ അല്ലെങ്കില്‍ 9846475874 എന്ന നമ്പരിലേക്ക് വിളിക്കുകയോ വാട്ട്‌സ് ആപ്പ് ചെയ്യുകയോ ചെയ്താല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ട സഹായങ്ങള്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കും. നേരത്തെ വിവരമറിയിക്കുകയാണെങ്കില്‍ അധിക സര്‍വീസുകളും നടത്താന്‍ സാധിക്കും.
പരീക്ഷകേന്ദ്രങ്ങളെപറ്റി പി.എസ്.സി മുന്‍കൂട്ടി വിവരം നല്‍കുകയാണെങ്കില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി അധിക സര്‍വീസുകള്‍ നടത്താനും കെ.എസ്.ആര്‍.ടി.സിക്ക് സാധിക്കും. പി.എസ്.സി ഹെല്‍പ്പ് ലൈന്‍ വിജയമായതോടെ മറ്റ് പരീക്ഷകള്‍ക്ക് പോകുന്നവര്‍ക്കും സഹായമൊരുക്കാനുള്ള ശ്രമത്തിലാണ് കോര്‍പറേഷന്‍. ഇതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷ എഴുതുന്നവര്‍ക്കായി സ്‌പെഷ്യല്‍ സര്‍വീസുകളും നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago