HOME
DETAILS

7500ല്‍ അധികം അധ്യാപകര്‍ക്ക് സ്ഥലംമാറ്റം; ഹയര്‍സെക്കന്‍ഡറിയില്‍ പഠനം അവതാളത്തിലാകും

  
backup
November 04 2017 | 20:11 PM

kerala-hse-teacher-transfer-12536


മാവൂര്‍: അധ്യയന വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് 7500 ലധികം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ അധ്യാപകരെ സ്ഥലം മാറ്റാന്‍ നീക്കം. ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റിന്റ തീരുമാനം ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വ്യാപകമായിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലമൊറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിലവിലുള്ള കേസില്‍ വിധി വരികയാണെങ്കില്‍ സംസ്ഥാനത്തെ എല്ലാ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളുകളിലുമുള്ള പകുതിയിലധികം അധ്യാപകരെ ഉടന്‍ സ്ഥലം മാറ്റുവാനാണ് ഡയരക്ടറേറ്റ് പദ്ധതി ആവിഷക്കരിച്ചിട്ടുള്ളത്.


കുട്ടികള്‍ക്ക് തീവ്രപരിശീലനം നല്‍കേണ്ട സമയത്താണ് മിക്ക സ്‌ക്കൂളുകളിലേക്കും പുതിയ അധ്യപകര്‍ എത്തുന്നത്. 2016ല്‍ ജൂണ്‍ മാസം ഒന്നിന് 2000ത്തിലധികം അധ്യാപകരെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ അധ്യയന വര്‍ഷത്തിന്റെ തുടക്കമായതിനാല്‍ അത് പഠനത്തെ ബാധിച്ചിരുന്നില്ല. ത്രിതല പഞ്ചായത്തുകളുടെയും എം.പി, എം.എല്‍.എ എന്നിവരുടെയും ഫണ്ടുകള്‍ യഥേഷ്ടം ലഭിക്കുന്നതിനാല്‍ കേരളത്തിലെ ഗവ: സ്‌ക്കൂളുകള്‍ ദൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലാണ്. അതു കൊണ്ട് തന്നെ രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ ഗവ: സ്‌ക്കൂളകളില്‍ ചേര്‍ക്കുവാന്‍ താല്‍പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ അധ്യാപകരെ അധ്യയന വര്‍ഷത്തിന്റെ മധ്യത്തില്‍ സ്ഥലം മാറ്റുന്ന പ്രവണതകള്‍ രക്ഷിതാക്കളുടെ വിശ്വാസം നഷ്ടപ്പെടുത്താന്‍ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ഗവ: മുന്നോട്ട് പോകുന്നതിനിടയിലാണ് സ്ഥലമാറ്റശ്രമങ്ങള്‍ നടക്കുന്നത്. '2017 ജൂലൈ 28ന് 250ലധികം അധ്യാപകര്‍ക്ക് ഡയരക്ടറേറ്റ് പ്രിന്‍സിപ്പല്‍ ആയി പ്രമോഷന്‍ നടത്തിയിരുന്നു. പ്രിന്‍സിപ്പലും ഒരു വിഷയം പഠിപ്പിക്കണമെന്നാണ് ഹയര്‍ സെക്കന്‍ഡറി നിയമം. എന്നാല്‍ പ്രിന്‍സിപ്പല്‍ നിയമനം നടന്ന കാരണത്താല്‍ അധികമായി വന്ന 200ലധികം അധ്യാപകരെ കഴിഞ്ഞ 3 മാസമായി പുനര്‍വിന്യസിക്കാത്തതിനാല്‍ ഒരു സ്‌ക്കൂളില്‍ ഒരു വിഷയത്തിന് രണ്ട് അധ്യാപകന്‍ ശമ്പളം വാങ്ങുന്ന അവസ്ഥയുമുണ്ട്. ഇത് ഡയരക്ടറേറ്റിന്റെ ഭാഗത്തെ ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു വഴി കോടികളുടെ നഷ്ടമാണ് പൊതുഖജനാവിന് ഉണ്ടായിട്ടുള്ളത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago