എസ്.വൈ.എസ് നേതാക്കള്‍ ഗെയില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു
മുക്കം: എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുക്കം എരഞ്ഞിമാവിലെ ഗെയില്‍ പദ്ധതി പ്രദേശവും പൊലിസ് അക്രമത്തില്‍ പരുക്കേറ്റവരേയും സന്ദര്‍ശിച്ചു. ന്യായമായ ആവശ്യമുന്നയിച്ച് പ്രതിഷേധിച്ച ജനങ്ങളെ തല്ലിച്ചതച്ച പൊലിസ് നടപടിയെ നേതാക്കള്‍ അപലപിച്ചു. നിരപരാധികളെ വികസന പദ്ധതികളുടെ പേരില്‍ വേട്ടയാടുന്ന ഭരണകൂട നിലപാട് തിരുത്തണമെന്നും പ്രശ്‌നം സര്‍വകക്ഷി തലത്തില്‍ ചര്‍ച്ച ചെയ്ത് ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാവൂ എന്നും പ്രതിനിധി സംഘം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
ജനകീയ സമരത്തെ തീവ്രവാദമാക്കി മുദ്രകുത്തി നിര്‍വീര്യമാക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിരോധിക്കണമെന്നും ഇസ്‌ലാം മതവിശ്വാസികളെ അധിക്ഷേപിച്ച് സി.പി.എം നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു. സമസ്ത മുശാവറാംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറിമാരായ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ.എ റഹ്മാന്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സലിം എടക്കര, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സി.എന്‍ കുട്ടി സഖാഫി, ടി.എ ഹുസൈന്‍ ബാഖവി, നടുക്കണ്ടി അബൂബക്കര്‍, വൈത്തല അബൂബക്കര്‍, സുബൈര്‍ നെല്ലിക്കാപറമ്പ്, എച്ച്.എ നാസര്‍, ഒ.എം അഹമ്മദ് കുട്ടി മൗലവി, പുത്തലത്ത് മൊയ്തീന്‍, നിസാം ചെറുവാടി, കെ. സാദിഖ് എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."