HOME
DETAILS
MAL
റുബെല്ലാ വാക്സിന്: കുപ്രചാരണത്തിനെതിരേ കര്‍ശന നടപടി-മന്ത്രി
backup
November 04 2017 | 20:11 PM
കോഴിക്കോട്: മീസില്‍സ് റുബെല്ലാ വാക്സിനെതിരേ കുപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി കെ.കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കോഴിക്കോട്ട് ഇതുസംബന്ധിച്ച് ഒരാള്‍ക്കെതിരേ കേസെടുത്തു. ഇക്കാര്യത്തില്‍ ബാലാവകാശ കമ്മിഷനും നടപടി സ്വീകരിച്ചിട്ടുണ്ട്. വാക്സിനേഷന് 18 വരെ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 40 ശതമാനം കുട്ടികള്‍ക്ക് മാത്രം കുത്തിവെപ്പ് നല്കിയ മലപ്പുറത്താണ് ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കുറവെന്നും കെ.കെ ശൈലജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."