HOME
DETAILS
MAL
നീറ്റിന് കൂടുതല്‍ സെന്ററുകള്‍ വേണം: ആരോഗ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
backup
November 04 2017 | 20:11 PM
തിരുവനന്തപുരം: സംസ്ഥാനത്ത് നീറ്റ് പരീക്ഷയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കത്തയച്ചു.
സംസ്ഥാനത്ത് പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണത്തിലുള്ള കുറവ് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നിലവില്‍ തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കൂടി കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."