HOME
DETAILS

പ്രധാനമന്ത്രിയുടെ അഴിമതി വിരുദ്ധ ഗിരിപ്രഭാഷണങ്ങള്‍ ഇനി നിര്‍ത്താം

  
backup
November 05 2017 | 20:11 PM

editorial-06-11-17

2014ല്‍ അധികാരം ഏറ്റെടുത്തത് മുതല്‍ തുടങ്ങിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഴിമതി വിരുദ്ധ ഗിരി പ്രഭാഷണങ്ങള്‍. വിദേശത്ത് കെട്ടിക്കിടക്കുന്ന കള്ളപ്പണം ഇവിടേക്ക് കൊണ്ടുവന്നു പാവങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ നിറയ്ക്കുമെന്ന് പറഞ്ഞപ്പോള്‍ പാവം ജനം അതങ്ങ് വിശ്വസിച്ചു പോയി. അഴിമതി നടത്തുന്നവര്‍ ആരായാലും അവര്‍ തന്റെ മന്ത്രിസഭയിലോ പാര്‍ട്ടിയിലോ ഉണ്ടായിരിക്കുകയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ജനം ഒരു സല്‍ഭരണം ന്യായമായും പ്രതീക്ഷിച്ചു. എന്നാല്‍ ഭരണത്തിന്റെ അവസാന വര്‍ഷത്തിലെത്തുമ്പോള്‍ നാറുന്ന അഴിമതിക്കഥകളാണ് ദിനേനയെന്നോണം മാധ്യമങ്ങളിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമ മേധാവികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിനെക്കൊണ്ടും സി.ബി.ഐയെക്കൊണ്ടും മുറയ്ക്ക് റെയ്ഡുകള്‍ നടത്തി പ്രതികാരം തീര്‍ക്കുന്നുണ്ട് കേന്ദ്ര സര്‍ക്കാര്‍. 

 

അഴിമതിയാരോപണങ്ങള്‍ക്കെതിരേ വസ്തുനിഷ്ഠ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ഇതില്‍ ഏറ്റവും അവസാനത്തേതാണ് കഴിഞ്ഞദിവസം 'ദി വയര്‍' ഓണ്‍ലൈന്‍ പത്രം പുറത്ത് വിട്ട ഉന്നതരുടെ രണ്ടാമത്തെ അഴിമതി വാര്‍ത്ത. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ഡോവിന്റെ മകന്‍ ശൗര്യ ഡോവ് അടക്കമുള്ള ഉന്നത വ്യക്തികളുടേത്. ശൗര്യഡോവ് മുഖ്യ നടത്തിപ്പുകാരനായ ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടനയ്ക്ക് വിദേശ ആയുധ വിമാന കമ്പനികളില്‍ നിന്ന് കോടികള്‍ സംഭാവന എന്ന പേരില്‍ ലഭിച്ച അഴിമതി പണം സംബന്ധിച്ച വാര്‍ത്തയാണ് പുറത്ത് വിട്ടിരിക്കുന്നത്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷാ നടത്തിയ കോടികളുടെ അഴിമതി പുറത്ത് കൊണ്ട് വന്നതിന് ശേഷം ദി വയര്‍ പുറത്ത് വിടുന്ന വമ്പന്‍മാരുടെ രണ്ടാമത്തെ അഴിമതി വാര്‍ത്തയാണിത് ഒന്ന് ബി.ജെ.പിയുടെ ദേശീയാധ്യക്ഷന്റെ മകനായിരുന്നുവെങ്കില്‍ രണ്ടാമത്തേത് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്‍! പുറത്ത് വന്ന അഴിമതികളെല്ലാം ദേശീയ മയമായിരുന്നിട്ടും വേദികളില്‍ വാചാലനാകാറുള്ള പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍,ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവ്, കേന്ദ്ര മന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ,എം.ജെ അക്ബര്‍ എന്നിവര്‍ ഡയറക്ടര്‍മാരായ ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടനയുടെ പ്രവര്‍ത്തന സുതാര്യതയെക്കുറിച്ച് ഇത് വരെ പുറം ലോകം അറിഞ്ഞിരുന്നില്ല. വിദേശ ആയുധ, വിമാനക്കമ്പനികളില്‍ നിന്ന് ഇന്ത്യാ ഫൗണ്ടേഷന്‍ കോടികള്‍ സംഭാവനയെന്ന പേരില്‍ കോഴ വാങ്ങിയത് അത്യന്തം ഗൗരവതരമായി മാറുന്നതു സംഘടനയുടെ ഡയറക്ടര്‍മാരിലൊരാള്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാണ് എന്നുള്ളതിനാലാണ്. ബൊഫേഴ്‌സ് തോക്ക് ഇടപാട് സംബന്ധിച്ച് പുനരന്വേഷണത്തിന് ഉദ്ദേശിക്കുന്ന സര്‍ക്കാര്‍ അതിന് മുന്‍പ് ഈ അഴിമതിയുടെ നിജസ്ഥിതിയാണ് പുറത്ത് കൊണ്ട് വരേണ്ടത്.
സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ ശാക്തിക സാമ്പത്തിക മേഖലകളിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന പഠന ഗവേഷണ കേന്ദ്രമാണ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്നാണ് വയ്പ്പ്.ആദിവാസി മേഖലകളിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം, കേരളത്തിലെ 'ഇസ്‌ലാമിക തീവ്രവാദം' എന്നീ വിഷയങ്ങളില്‍ സംഘടന പഠനം നടത്തി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ന്യൂ ഡല്‍ഹിയിലെ സമ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് കെട്ടിട വാടകയ്ക്കും സ്റ്റാഫിന് നല്‍കേണ്ട ശമ്പളത്തിനും മറ്റ് ദൈനംദിന ചെലവുകള്‍ക്കും സംഘടന പണം കണ്ടെത്തുന്നത് ജേര്‍ണലുകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമാണ് എന്ന വാദം വിശ്വാസയോഗ്യമല്ല.


ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുവാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് ബി.ജെ.പി സര്‍ക്കാറിന്റെ ഓരോരോ അഴിമതികള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍ ഭരിക്കുന്ന ബി.ജെ.പി അഴിമതികള്‍ പുറത്ത് കൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് തീര്‍ക്കുന്ന തിരക്കിലുമാണ്. താന്‍ നടത്തിയ അഴിമതി പ്രസിദ്ധീകരിക്കുന്നതിനെതിരേ കോടതിയില്‍ നിന്ന് വിധിയും സമ്പാദിച്ചിട്ടുണ്ട് ജയ്ഷാ. ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായി നരേന്ദ്ര പട്ടേലിന് ബി.ജെ.പി വാഗ്ദാനം ചെയ്ത ഒരു കോടിയില്‍ പത്ത് ലക്ഷം അദ്ദേഹം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. നേരത്തെയുള്ള അഴിമതികളില്‍ നിന്ന് ഗുരുതരമായ അഴിമതിയാരോപണമാണ് 'ദി വയര്‍' കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണ് ഈ അഴിമതി. രാജ്യ സ്‌നേഹത്തിന്റെ കുത്തകാവകാശം ഏറ്റെടുത്തവര്‍ക്ക് രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ അഴിമതിയെക്കുറിച്ച് എന്താണ് പറയാനുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago