നെട്ടൂര്‍-തേവര ബോട്ട് മുടങ്ങി; കെ.എസ്.ഐ.എന്‍.സി ഉദ്യോഗസ്ഥരെ രണ്ടര മണിക്കൂര്‍ തടഞ്ഞുവച്ചു
മരട്: നെട്ടൂര്‍ തേവര ഫെറി ബോട്ട് സര്‍വീസ് വീണ്ടും മുടങ്ങി. സ്കൂള്‍ വിദ്യാര്‍ഥികളടക്കം നൂറ് കണക്കിന് യാത്രക്കാര്‍ ഇത് മൂലം ബുദ്ധിമുട്ടിലായി. സംഭവത്തില്‍ പ്രതിഷേധിച്ച് നഗര സഭ വൈസ് ചെയര്മാന് ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ ബോട്ട് നിര്‍മ്മിച്ച് നല്കിയ കെ.എസ്.ഐ.എന്‍.സി ഉദ്യോഗസ്ഥരെ രണ്ടര മണിക്കൂര്‍ തടഞ്ഞുവെച്ചു.
പുതിയ ബോട്ടായ പ്രിയദര്‍ശിനി 27 ലക്ഷം രൂപ ചിലവില്‍ പുതിയ ബോട്ടു നിര്‍മ്മിക്കാന്‍ ചുമതല ഏറ്റെടുത്തത് കെ.എസ് .ഐ.എന്‍.സിയാണ്. ബോട്ട് ഉദ്ഘാടനം കഴിഞ്ഞു ആറു മാസത്തിനിടയില്‍ പല തവണ ബോട്ട് മുടങ്ങിയിരുന്നു. പുതിയ ബോട്ടിന്റെ സ്റ്റാര്‍ട്ടര്‍ തകരാറിലായതാണ് ബോട്ട് മുടങ്ങാന്‍ കാരണമെന്ന് പറയുന്നു. ഇതിന് 35000 രൂപയോളംചില വ് വരുന്നതിനാല്‍ നഗരസഭ ചില വാക്കണമെന്ന് കെ.എസ്.ഐ.എന്‍.സി. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബോട്ടിന്റെ നിര്‍മ്മാണ ചെലവില്‍ ബാക്കി നല്‍കാനുള്ള 13.5 ലക്ഷം രൂപ ബോട്ടു നന്നാക്കി സര്‍വ്വീസ് ആരംഭിച്ചതിന് ശേഷം മാത്രമേ നല്കുകയുള്ളുവെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ചര്‍ച്ചയ്ക്ക് ശേഷം തിങ്കളാഴ്ചക്കുള്ളില്‍ ബോട്ടിന്റെ കേടുപാടുകള്‍ തീര്‍ത്ത് സര്‍വ്വീസ് ആരംഭിക്കാമെന്ന് കെ.എസ്.ഐ.എന്‍.സി ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. ഇതിനു ശേഷം മാത്രമാണ് ഉപരോധം അവസാനിപ്പിച്ചത്. വൈസ് ചെയര്‍മാനും പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്മാന് ആര്.കെ.സുരേഷ് ബാബു, കൗണ്‍സിലര്‍മാരായ അജിത നന്ദകുമാര്‍, പി.ജെ.ജോണ്സന്, ബാലകൃഷ്ണന്, ഷിബു എന്നിവരും ഉപരോധത്തിലും ചര്‍ച്ചയിലും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."