HOME
DETAILS
MAL
ആപ്പിള്‍ ഐ ഫോണ്‍ പിടികൂടി
backup
November 05 2017 | 20:11 PM
മുംബൈ: ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വന്ന യാത്രക്കാരനില്‍ നിന്ന് ആപ്പിളിന്റെ ഏറ്റവും പുതിയ ഐ ഫോണിന്റെ 11 ഹാന്റ് സെറ്റുകള്‍ പിടികൂടി. മുംബൈ വിമാനത്താവളത്തില്‍ എത്തിയ ഭാവേഷ് രാജീവ്ഭായ് വിരാനിയില് നിന്നാണ് എയര്‍ ഇന്റലിജന്‍സ് കസ്റ്റംസ് ഫോണുകള്‍ പിടികൂടിയത്.
പത്തുലക്ഷം രൂപയിലധികം വില മതിക്കുന്ന ഫോണുകള്‍ ആണിവ. എന്നാല്‍ ഇത്രയും ഫോണുകള്‍ കൊണ്ടുവന്നത് എന്തിനാണെന്നതുസംബന്ധിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."