ജിഗ്നേഷ് മേവാനിക്ക് കമാന്‍ഡോ സംരക്ഷണം
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് കമാന്‍ഡോ സംരക്ഷണം. എന്നാല്‍, സംരക്ഷണം ഏര്‍പ്പെടുത്തിയതിനുപിന്നില്‍ തന്റെ തന്ത്രങ്ങള്‍ തിരിച്ചറിയുന്നതിനുവേണ്ടിയുള്ള സര്‍ക്കാരിന്റെ നടപടിയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഭീഷണിയുള്ളതുകൊണ്ടാണ് സുരക്ഷയൊരുക്കിയതെന്നാണ് പൊലിസ് പറയുന്നത്.
ആവശ്യപ്പെടാതെയാണ് തനിക്ക് പൊലിസ് സംരക്ഷണം നല്‍കിയിരിക്കുന്നത്. മെഷിന്ഗണ്ണുമായി കമാന്‍ഡോകള്‍ തനിക്കുചുറ്റും നിന്ന് സംരക്ഷണം നല്‍കുകയാണ്. ഇത് വ്യക്തമാക്കുന്നത് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹാര്‍ദ്ദിക് പട്ടേലിനോ അല്‍പേഷ് താക്കൂറിനോ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."