വാക്കുപാലിക്കാന്‍ കഴിയില്ലെങ്കില്‍ സിംഹാസനം വിട്ടൊഴിയൂവെന്ന് രാഹുല്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. പൊള്ളയായ വാഗ്ദാനങ്ങള്‍ നടത്താതെ യാഥാര്‍ഥ്യത്തിലേക്ക് വരികയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. വാക്കുപാലിക്കാന്‍ കഴിയില്ലെങ്കില്‍ സിംഹാസനം വിട്ടൊഴിയൂവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
പാചക വാതകവും റേഷനുമെല്ലാം ചെലവേറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊങ്ങച്ചം പറയുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി, വിലക്കയറ്റം തടയാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ രാജാവ് സിംഹാസനത്തില്‍ നിന്നിറങ്ങുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, ബി.ജെ.പി നേതാവായ സാംബിത് പത്ര പറഞ്ഞത് കോണ്‍ഗ്രസ് ഭരണകാലത്ത് വലിയ അഴിമതിയാണ് ഉണ്ടായതെന്നാണ്.
അതേസമയം, പാചകവാതകത്തിന്റെയോ പെട്രോള്‍- ഡീസല്‍ വിലവര്‍ധനവിനെക്കുറിച്ചോ അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."