ഖത്തറുമായി അതിര്‍ത്തി തര്‍ക്കവുമായി ബഹ്റൈന്‍
മനാമ: ഖത്തറിനെതിരേ വീണ്ടും ബഹ്റൈന്‍. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ഖത്തറിന്റെ നിയന്ത്രണത്തിലുള്ള അതിര്‍ത്തി പ്രദേശം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് അവകാശപ്പെട്ട് ബഹ്റൈന്‍ രംഗത്തെത്തി. ഇതുസംബന്ധിച്ച് ബഹ്റൈന്‍ പുതിയ പ്രസ്താവന ഇറക്കി. വിച്ഛേദിച്ചിരിക്കെയാണ് ബഹ്റൈന്‍ പുതിയ നീക്കം നടത്തുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫില്‍ യുദ്ധത്തിന്റെ വക്കിലെത്തിച്ച സംഭവമാണ് ഇപ്പോള്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. അന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തീര്പ്പുകല്പ്പിച്ചതാണു വിഷയം. എന്നാല്‍ പ്രദേശത്തിന്റെ അവകാശവാദം ഉന്നയിച്ച് ബഹ്റൈന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ ബഹ്റൈന്‍ എല്ലാ അവകാശങ്ങളുമുണ്ട്. കാരണം തങ്ങളുടെ ഭൂമിയായിരുന്നു അത്. പിന്നീട് ഖത്തര്‍ നിയന്ത്രണത്തിലാക്കുകയായിരുന്നുവെന്ന് ബഹ്റൈന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."