സഊദി അഴിമതിവിരുദ്ധ വേട്ട അറസ്റ്റിലായവരില്‍ ശതകോടീശ്വരനും ഉന്നതരും
റിയാദ്: ലോകത്തെ തന്നെ ഞെട്ടിച്ച സ ഊദിയുടെ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി അറസ്റ്റില ായത് ശതകോടീശ്വരനടക്കം അതിസമ്പന്നര്‍. സഊദി കേന്ദ്രമായുള്ള നിക്ഷേപക കമ്പനിയായ കിങ്ഡം ഹോള്‍ഡിങ് കമ്പനി ഉടമ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണു പിടിയിലായവരില്‍ ഏറ്റവും പ്രമുഖന്‍. സഊദിയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ സഊദി ബില്‍ലാദിന്‍ ഗ്രൂപ്പ് ഉടമ ബക്ര്‍ ബിന്‍ലാദിനും വിവിധ കമ്പനികളുടെ ഉടമകളായ രാജകുടുംബാംഗങ്ങളും അറസ്റ്റിലായതായാണു വിവരം.
ദല്ല അല്‍ ബറക ഗ്രൂപ്പ് ചെയര്‍മാന്‍ സാലിഹ് അബ്ദുല്ല കാമില്‍, നാഷനല്‍ ഗാര്‍ഡ് മന്ത്രി മിത്അബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍, മുന്‍ റിയാദ് ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല രാജകുമാരന്‍, മുന്‍ പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് തലവന്‍ തുര്‍ക്കി ബിന്‍ നാസര്‍ രാജകുമാരന്‍, എം.ബി.സി മീഡിയാ ഗ്രൂപ്പ് ചെയര്‍മാന്‍ വലീദ് ഇബ്‌റാഹീം, മുന്‍ റോയല്‍ കോര്‍ട്ട് പ്രസിഡന്റ് ഖാലിദ് അല്‍ തുവൈരിജി, മുന്‍ സാമ്പത്തിക-ആസൂത്രണ മന്ത്രി അബ്ദുല്‍ ഫഖീഹ്, മുന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി പ്രസിഡന്റ് അംറ് അല്‍ ദബാഗ്, രാജകീയ ആഘോഷങ്ങളുടെയും പ്രോട്ടോക്കോളുകളുടെയും തലവന്‍ സഊദ് തൊബൈഷി, സഊദി അരാംകോ എക്‌സിക്യൂട്ടിവ് ഇബ്‌റാഈം അസ്സാഫ്, സഊദി ടെലകോം കമ്പനി മുന്‍ സി.ഇ.ഒ സഊദ് ദാവിഷ് തുടങ്ങിയവരാണ് അറസ്റ്റിലായ പ്രമുഖരെന്നാണു ലഭിക്കുന്ന വിവരം.
പാരിസ് കേന്ദ്രമായ വിനോദകേന്ദ്രമായ യൂറോ ഡിസ്‌നി തീം പാര്‍ക്ക്, അമേരിക്കന്‍ സാങ്കേതിക ഭീമന്‍ ആപ്പിള്‍, റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷിന്‍ തുടങ്ങിയവയിലെല്ലാം ഓഹരികളുണ്ട് വലീദ് ബിന്‍ തലാലിന്റെ കിങ്ഡം ഹോള്‍ഡിങ് കമ്പനിക്ക്. രാജ്യത്തും വിദേശത്തുമുള്ള മാധ്യമ, ബാങ്കിങ്, കാര്‍ഷിക മേഖലകളിലും കമ്പനിക്ക് ഓഹരികളുണ്ട്. അറസ്റ്റിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി ഇടിഞ്ഞതായി സഊദി താദാവുല്‍ ഓള്‍ ഷെയര്‍സ് ഇന്‍ഡെക്‌സ്(താസി) വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."