നെല്ലിയാമ്പതി വനമേഖലയോട് ചേര്‍ന്ന് അനധികൃത റിസോര്‍ട്ടുകള്‍ പെരുകുന്നു
പാലക്കാട്: നെല്ലിയാമ്പതിയില്‍ അനധികൃത റിസോര്‍ട്ടുകള്‍ പെരുകുന്നു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകളിലാണ് ഇപ്പോള്‍ പുതിയ റിസോര്‍ട്ടുകള്‍ നിര്‍മിച്ച് വരുന്നത്. നെല്ലിയാമ്പതി റിസര്‍വ് വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന വാഴകുണ്ട് എസ്റ്റേറ്റിന് സമീപം സ്വകാര്യ വ്യക്തികള്‍ രണ്ടു നിലയില്‍ 12മുറികളുള്ള റിസോര്‍ട്ടാണ് നിര്‍മിച്ചിട്ടുള്ളത്. ഇതിനു തൊട്ടു താഴെമറ്റൊരു കോട്ടേജിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. നെല്ലിയാമ്പതി മേഖലയില്‍ പതിനഞ്ചോളം അനധികൃത റിസോര്‍ട്ടുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതായാണ് വിവരം. ഭൂരിഭാഗവും കാടിനോട് ചേര്‍ന്നാണുള്ളത്. ഇവിടെ റിസോര്‍ട്ടുകള്‍ പണിയാന്‍ വനംവകുപ്പിന്റെ എന്‍.ഒ.സി.വേണം. വനംവകുപ്പ് വിസമ്മതിച്ചാല്‍ കോടതിയെ സമീപിച്ച് എന്‍.ഒ.സി നേടാനാകും റിസോര്‍ട്ട് മാഫിയയുടെ പിന്നത്തെ ശ്രമം.
വന്യ മൃഗങ്ങളെ ആകര്‍ഷിക്കാന്‍ തീറ്റകളും മററും നല്‍കി വരുന്നതിനാല്‍ രാത്രി സമയത്ത് മ്ലാവ്, മാന്‍,ആന, മലയണ്ണാന്‍ പോലുള്ളവ റിസോര്‍ട്ടുകള്‍ക്കുസമീപം എത്തും. ഇവയെ താമസക്കാര്‍ക്ക് കാണിച്ചു കൊടുക്കുന്ന ഏര്‍പ്പാടും ചെയ്തു വരുന്നുണ്ട്. ഇങ്ങിനെ വരുന്ന മൃഗങ്ങള്‍ പിന്നെ കാട്ടിലേക്ക് തിരിച്ചു പോകാതെ ജനങ്ങളോട് അടുത്ത് വരും. ഇവയെ പിടിച്ചു കാട്ടിലേക്ക് വിട്ടാലും മറ്റു മൃഗങ്ങള്‍ ഇവയെ ആക്രമിച്ചു കൊല്ലും. കൂടുതലും മാനുകളും മ്ലാവുകളുമാണ് റിസോര്‍ട്ടുകള്‍ക്ക് സമീപം എത്തുന്നത്.
മൃഗങ്ങളെ കാണാമെന്ന വാഗ്ദാനം നല്‍കി വന്‍തുക താമസിക്കാനെത്തുവരില്‍ നിന്ന് റിസോര്‍ട്ടുകാര്‍ ഈടാക്കി വരുന്നതായും പറയുന്നുണ്ട്. ഇവിടെ രാത്രി സമയത്തു ആനകളും മാനും കരടിയുമൊക്കഎത്താറുണ്ട്. ഇതു മുതലാക്കി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം
വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം കേന്ദ്രീകരിച്ചു റിസോര്‍ട്ടുകള്‍ കേരളത്തില്‍ പെരുകി വരികയാണ്. ഇവിടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പാലക്കാട് നെല്ലിയാമ്പതി, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റിസോര്‍ട്ട് ടൂറിസം സജീവമായിട്ടുള്ളത്.
കഴിഞ്ഞ ദിവസം നെല്ലിയാമ്പതി കാട്ടിനകത്തു അനധികൃതമായി കടന്ന് ഫോട്ടോ എടുത്തു ഫേസ്ബുക്കിലിട്ടതിന് നാലുപേരെ വനംവകുപ്പ് അറസ്‌ററ്് ചെയ്തിരുന്നു. നൈറ്റ് സഫാരിയും ട്രെക്കിങും വാഗ്ദാനം ചെയ്തു ഇരുപതിലധികം പേരുമായി വീണ്ടും എത്തിയ സംഘത്തെ കാടിനകത്ത് കടക്കാനുള്ള ശ്രമത്തിനിടെ വനം വകുപ്പ് പിടികൂടുകയായിരുന്നു. അനുമതിയില്ലാതെ കടക്കാന്‍ പാടില്ലെന്ന നിയമത്തിനു പുല്ലു വിലകല്‍പ്പിച്ചാണ് റിസോര്‍ട്ടുകാര്‍ സഞ്ചാരികള്‍ക്ക് കാടിനകത്തേക്ക് ട്രെക്കിങിന് സൗകര്യം ചെയ്തുകൊടുക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവരെയാണ് റിസോര്‍ട്ട് ലോബിലക്ഷ്യമിടുന്നത്.
എത്ര തുകയാണെങ്കിലും അവര്‍ കാടിനകത്തേക്കുള്ള സാഹസിക യാത്രക്ക് മുടക്കും. നവ മാധ്യമങ്ങളിലൂടെയാണ് പ്രചാരണം നടത്തി വരുന്നത്. ടൂറിസത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനൊരുങ്ങുകയാണ് വനം വകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."