പുതിയ സാങ്കേതികവിദ്യയുമായി ഓപ്പോ എഫ് 5 വിപണിയിലേക്ക്
കൊച്ചി: ഓപ്പോ എഫ് 5 എന്ന തങ്ങളുടെ പ്രഥമ ഫുള്‍ എച്ച്ഡി, ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേ മോഡല്‍ ഓപ്പോ മൊബൈല്‍ പുറത്തിറക്കി. എ.ഐ. ബ്യൂട്ടി ടെക്നോളജി അവതരിപ്പിക്കുന്ന പുതിയ മോഡലില്‍ ഒരു സെല്‍ഫി ചിത്രത്തിലുള്ള ആളുകള്‍ക്ക് സവിശേഷമായ ഭംഗി പകരുന്നതിനായി രൂപം നല്കിയ സാങ്കേതികവിദ്യയാണ് പ്രത്യേകത. 19,990 രൂപ വിലയുള്ള എഫ് 5 നവംബര്‍ 9 ന് വില്‍പ്പന ആരംഭിക്കും. 24,990 രൂപ വില വരുന്ന എഫ് 5 ജി.ബി എഡിഷനും എഫ് 5 യൂത്ത് എന്നീ രണ്ട് മോഡലുകള്‍ കൂടി ഓപ്പോ ഡിസംബറില്‍ വിപണിയിലെത്തിക്കുമെന്ന്് ഓപ്പോ ഇന്ത്യയുടെ പ്രസിഡന്റും, ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ സ്കൈലി പറഞ്ഞു.
ഓപ്പോ എഫ് 5 വരുന്നത് 20 എംപി ഫ്രണ്ട് കാമറയും അള്ട്രസെന്സിറ്റീവ് എഫ് 2.0 അപ്പേര്‍ച്ചറും 12.8 സെന്സറിനുമൊപ്പമാണ്.
ഈ രണ്ട് സംവിധാനങ്ങളും വെളിച്ചം കുറഞ്ഞ അന്തരീക്ഷത്തിലും കുറഞ്ഞ നോയ്സില് മികച്ച ചിത്രങ്ങള്‍ എടുക്കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ നേടാന്‍ ക്യാമറയെ അനുവദിക്കുന്നു. ഫ്രണ്ട് കാമറയുടെ പോര്‍ട്രെയിറ്റ് മോഡ് മികച്ച ഗ്രേഡേഷന് സൃഷ്ടിക്കുകയും സെല്‍ഫി ഷോട്ടിന് എല്ലാ സമയത്തും ഫോക്കസ് നല്‍കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."