അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കായിക സംഘടനയില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടാവാന്‍ പാടില്ലെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഓര്‍മിപ്പിച്ച് ഫിഫ. കഴിഞ്ഞ ദിവസം അഖിലേന്ത്യാ അസോസിയേഷന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കുകയും മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറേഷിയുടെ നേതൃത്വത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഫെഡറേഷന് മുന്നറിയിപ്പുമായി ഫിഫ രംഗത്തെത്തിയത്. രാഷ്ട്രീയമായോ നിയമപരമായോ ഉള്ള ഇടപെടലുകളുണ്ടായാല്‍ ഫുട്ബോള്‍ സംഘടനയെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരം ഫിഫയ്ക്കുണ്ട്. നേരത്തെ ഇത്തരത്തില്‍ ഇടപെടലുണ്ടായ സംഘടനകളെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് ഫിഫ ഫെഡറേഷനെ അറിയിച്ചു. ഡല്‍ഹി ഹൈക്കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫിഫ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."