HOME
DETAILS

പരീക്ഷ എഴുതാനും പഠിക്കണം

  
backup
November 06 2017 | 03:11 AM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82

ഞാന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ക്ലാസില്‍ വളരെ ആക്ടീവാണ്. പഠനത്തിലും മിടുക്കുണ്ട്. ക്ലാസില്‍ ടീച്ചേഴ്‌സ് ചോദ്യങ്ങള്‍ ചോദിച്ചാല്‍ അപ്പോഴും ഉത്തരം പറയാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ പരീക്ഷയില്‍ ആ മികവ് പ്രകടിപ്പിക്കാനാവുന്നില്ല. ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ? 

ഷോഭിത കതിരൂര്‍

 പഠിക്കുന്നതില്‍ മാത്രം പോര മിടുക്ക്. ആ മികവ് പരീക്ഷയില്‍കൂടി പ്രകടിപ്പിക്കാനാകണം. എങ്കിലേ അതുകൊണ്ട് പ്രയോജനമുള്ളൂ. എങ്ങനെ പരീക്ഷ എഴുതണമെന്നതുകൂടി വളരെ പ്രധാനപ്പെട്ട കാര്യമാണ്. പഠിച്ച കാര്യങ്ങള്‍ പരീക്ഷയ്ക്ക് എഴുതുമ്പോള്‍ ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍ എന്നു പറയാറില്ലേ. അതു പ്രധാനമാണ്. അറിയാവുന്ന ചോദ്യങ്ങള്‍ക്കേ ഉത്തരമെഴുതാവൂ. കുട്ടികള്‍ ആദ്യത്തെ ഉത്തരങ്ങള്‍ തന്നെ ശരിയായി എഴുതിയിട്ടുണ്ടെങ്കില്‍ പേപ്പര്‍ നോക്കുന്ന ആളിനും മറ്റു ഉത്തരങ്ങള്‍ക്കും അത്രതന്നെ നന്നായി എഴുതിയിട്ടില്ലെങ്കിലും മാര്‍ക്കു നല്‍കാനുള്ള പ്രവണത വരും. പരീക്ഷ എഴുതാനും ചില ട്രെയിനിങ്ങുകള്‍ നേടേണ്ടതുണ്ട്.
പരീക്ഷാ ഹാളിലെത്തി ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയാല്‍ മുഴുവന്‍ വായിച്ചുനോക്കണം. ചോദ്യങ്ങളുടെ സ്വഭാവരീതി മനസിലാക്കണം. ഓരോ തരം ചോദ്യത്തിനും സ്വഭാവത്തിനും അനുസരിച്ച് സമയം നിശ്ചയിക്കണം. ഒറ്റ വാക്കിന് ഇത്ര സമയം. ഒബ്ജക്റ്റീവിന് 30.-60 സെക്കന്‍ഡ്. ഒറ്റ വാചകത്തില്‍ ഉത്തരമെഴുതേണ്ടണ്ടവയ്ക്ക് രണ്ടണ്ടുമുതല്‍ അഞ്ചു മിനുട്ട്. എസ്സേ ടൈപ്പിന് 15 മിനുട്ട്. ഇങ്ങനെ സമയത്തെ വിഭജിക്കണം. ആദ്യത്തെ പത്തു മിനുട്ട് ചോദ്യപേപ്പര്‍ വായിച്ചു നോക്കാനും അവസാനത്തെ പത്തുമിനുട്ട് എഴുതിയ ഉത്തരക്കടലാസ് ഒരുതവണ കൂടി ഓടിച്ചു നോക്കാനും നീക്കിവയ്ക്കാനും ശ്രമിക്കുക. മുന്‍കാല ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ച് സമയക്ലിപ്തതയോടെ പരീക്ഷ എഴുതി പരിശീലിക്കുന്നത് നല്ലതാണ്. മുന്‍ ചോദ്യപേപ്പറുകളുപയോഗിച്ച് സ്വയം പരീക്ഷയെഴുതി മൂല്യനിര്‍ണയം ചെയ്തു നോക്കുന്നതും ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കും.
ഇത്തരം പരീക്ഷകള്‍ സമയബന്ധിതമാക്കാന്‍ ശ്രദ്ധിക്കണം. ചോദ്യക്കടലാസിന്റെ മാതൃകയുമായി പൊരുത്തപ്പെടുന്നതിനും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും ഇത് സഹായിച്ചേക്കും.
നേരത്തെ എഴുതിയ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ വീണ്ടണ്ടും പരിശോധിച്ച് പോരായ്മകള്‍ മനസിലാക്കി തുടര്‍ പരീക്ഷകളില്‍ നികത്താന്‍ ശ്രമിക്കാം. അവസാന നിമിഷങ്ങളിലെ തിടുക്കപ്പെട്ടുള്ള പഠനം അസ്വസ്ഥതയും പിരിമുറുക്കവും ഉണ്ടണ്ടാക്കും. ഇതുപോലുള്ള അവസ്ഥകള്‍ തരണം ചെയ്താണ് മിടുക്കന്മാരായ കുട്ടികള്‍പോലും പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതെന്ന് മനസിലാക്കി മുന്നേറുക.
പരീക്ഷകളെ മത്സരമായിക്കാണുന്നതിനുപകരം സ്വയം വിലയിരുത്താനുള്ള ഉപാധിയായിക്കാണാന്‍ ശ്രമിക്കുക.
പഠിച്ചത് ഓര്‍മയില്‍ നില്‍ക്കാന്‍ നിശ്ചിത ഇടവേളകളില്‍ ക്രമമായി റിവിഷന്‍ നടത്തുക. റിവിഷന്‍ പരീക്ഷയുടെ തലേന്നും തൊട്ട ദിവസങ്ങളിലുമുള്ള ബദ്ധപ്പാടും മാനസികസംഘര്‍ഷവും ഒഴിവായിക്കിട്ടും.


ഉറക്കത്തില്‍ മൂത്രമൊഴിക്കാതിരിക്കാന്‍

പല കുട്ടികളും ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നതിനെക്കുറിച്ച് വീണ്ടും സംശയങ്ങള്‍ ചോദിച്ചിരുന്നു. സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ വരെ ഇത്തരം പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രതിവിധികള്‍ എന്തെല്ലാമാണ് ?
ഒരുപറ്റം രക്ഷിതാക്കളും കുട്ടികളും

സാധാരണ നിലയില്‍ നാലു വയസെത്തുന്നതോടെ കുട്ടികള്‍ക്ക് ബ്ലാഡര്‍ കണ്‍ട്രോള്‍ ഉണ്ടാ കും. നാലുവയസെത്തുന്നതോടെ മൂത്രം പിടിച്ചുവയ്ക്കാനും വേണ്ട സമയത്ത് മാത്രം മൂത്രമൊഴിക്കാനും ബ്ലാഡര്‍ വാല്‍വിനെ നിയന്ത്രിക്കാനുമുള്ള കഴിവ് കുട്ടികള്‍ക്ക് ലഭ്യമാകും. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളില്‍ എത്തിയിട്ടും കുട്ടിക്ക് ബ്ലാഡര്‍ കണ്‍ട്രോള്‍ ലഭ്യമായിട്ടില്ല എന്നാണ് ചോദ്യത്തില്‍ നിന്ന് മനസിലാകുന്നത്.
തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള പ്രീ സോണ്‍ടല്‍ ലോബ് എന്ന ഭാഗമാണ് ഇത്തരത്തിലുള്ള കാര്യങ്ങളെയൊക്കെ നിയന്ത്രിക്കുന്നത്. പ്രീ സോണ്‍ടല്‍ ലോബിന്റെ വളര്‍ച്ചക്കുറവോ തകരാറോ ആണ് കുട്ടി ഉറക്കത്തില്‍ മൂത്രമൊഴിക്കാനുള്ള കാരണം. അതിനാല്‍ കുട്ടിയുടെ ബുദ്ധിശക്തി പരിശോധിച്ച് കഴിഞ്ഞാല്‍ തലച്ചോര്‍ എത്രത്തോളം വളര്‍ന്നു എന്ന് മനസിലാക്കാം. പത്താം ക്ലാസില്‍ എത്തിയിട്ടും ഉറക്കത്തില്‍ മൂത്രമൊഴിക്കുക എന്നതില്‍ നിന്ന് അതൊരു അസുഖമാണ് എന്ന് മനസിലാക്കാം. സൈക്യാട്രിയിലെ നൊസ്‌ട്ടേണല്‍ എന്യൂറസിസ് എന്ന അസുഖമാണിത്.
ഇതുള്ളവര്‍ക്ക് ബ്ലാഡര്‍ കണ്‍ട്രോള്‍ കിട്ടാനായി ബ്ലാഡര്‍ ട്രെയിനിങ് നല്‍കണം. വൈകുന്നേരങ്ങളില്‍ വെള്ളം കൊടുക്കാതിരിക്കുക. രാത്രി ഭക്ഷണത്തോടൊപ്പം കുറച്ച് മാത്രം വെള്ളം നല്‍കുക, മൂത്ര നിയന്ത്രണത്തിനായുള്ള ഗുളിക കഴിക്കാന്‍ കൊടുക്കുക, ഉറങ്ങുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി മൂത്രമൊഴിപ്പിക്കുക, ഉറക്കത്തിനിടയില്‍ ഉണര്‍ത്തി മൂത്രമൊഴിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ അവലംബിക്കുക.
ഇമിപ്രമിന്‍, ഡെസ്‌മോപ്രസിന്‍ പോലുള്ള മരുന്നുകളും ഇത്തരക്കാര്‍ക്ക് നല്‍കാം. മൂത്രം നിയന്ത്രിക്കാനാകാത്ത പെരുമാറ്റ വൈകല്യം മാറ്റാനായി ബെല്‍, പാഡ് തുടങ്ങിയ ഉപകരണങ്ങള്‍ വഴി ബിഹേവിയര്‍ തെറാപ്പിയും നല്‍കാം.


നിസാരമായി കാണരുത് സോഷ്യല്‍ഫോബിയയെ

എനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ഒരാള്‍ക്ക് 10 വയസും മറ്റൊരാള്‍ക്ക് 15 വയസുമാണ്. വലിയവള്‍ ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നുണ്ട്. അധ്യാപകരും ഇത് ശരിവയ്ക്കുന്നു. എന്നാല്‍ വീട്ടില്‍ ആരെങ്കിലും വന്നാല്‍, സമപ്രായക്കാരെ കണ്ടാല്‍ സംസാരിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല. കുറേ പറഞ്ഞെങ്കിലും ഒരു മാറ്റവും കാണുന്നില്ല. എന്തെങ്കിലും വിഷമകരമായ വാര്‍ത്ത കേട്ടാല്‍ മാനസികമായി തളരുന്നു. വീട്ടില്‍ എലിയെ കൊന്നപ്പോള്‍ പോലും കരഞ്ഞു. എപ്പോഴും ഗൗരവമായാണ് കാണപ്പെടാറുള്ളത്. കുട്ടിയുടെ ഈ സ്വഭാവവൈകല്യത്തിന് പരിഹാരങ്ങള്‍ പ്രതീക്ഷിക്കുന്നു.
സുബൈദ മലപ്പുറം

കുട്ടിയില്‍ ആളുകളെ അഭിമുഖീകരിക്കാനുള്ള പ്രയാസമാണ് മനസിലാകുന്നത്. അതുപോലെ അമിതമായ ഉത്കണ്ഠയും ഉള്ളതായി തോന്നുന്നു. അതാണ് എലിയെ കൊന്നാല്‍പോലും പേടി തോന്നുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ സോഷ്യല്‍ഫോബിയ അല്ലെങ്കില്‍ സോഷ്യല്‍ ആങ്‌സൈറ്റി ഡിസോര്‍ഡര്‍ എന്ന പേരിലാണറിയപ്പെടുന്നത്. ഇതില്‍ ആളുകളെ അഭിമുഖീകരിക്കുന്നതില്‍ ഭയം തോന്നുന്നു. ആള്‍ക്കൂട്ടത്തോട്, പെണ്‍കുട്ടികളോട്, കല്യാണ വീടുകളില്‍ ഒറ്റയ്ക്ക് പോകുമ്പോള്‍, ക്ലാസില്‍ ഉത്തരം പറയുമ്പോഴെല്ലാം പേടി തോന്നുന്നതാണ് സോഷ്യല്‍ ഫോബിയയുടെ ലക്ഷണം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ മുഖഭാവം മാറുന്നത് (ഒരുപക്ഷേ ഒരു കോമാളിയെപ്പോലെ) അവര്‍ ഭയപ്പെടുന്നു. നെഞ്ചിടിപ്പ്, ശബ്ദം ഇടറുക, വായ ഉണങ്ങുക ഇതെല്ലാം ഭയപ്പെട്ട് പരിപാടികളില്‍ പിന്മാറുന്ന അവസ്ഥയാണ് കണ്ടുവരാറുള്ളത്. ഇത്തരത്തിലുള്ള ശാരീരിക-മാനസിക പ്രശ്‌നങ്ങളാണ് ഇവര്‍ക്ക് ആളുകളുമായി സംസാരിക്കാനോ പരിപാടികളെ അഭിസംബോധന ചെയ്യാനോ സാധിക്കാതെ വരുന്നത്. ഇത് അവരുടെ ഭാവിയെ സാരമായി ബാധിക്കും, ഡിപ്രഷന് കാരണമാകും, അപകര്‍ഷതാബോധം വളര്‍ന്നുവരാം, സ്വഭാവത്തെ ബാധിക്കാം. ഇത്തരത്തിലെ പ്രശ്‌നങ്ങളെ മറികടക്കാന്‍ പലരും ലഹരിപദാര്‍ഥങ്ങളില്‍ അഭയംതേടാനും സാധ്യതയുണ്ട്.
സോഷ്യല്‍ഫോബിയ സമൂഹത്തില്‍ വളരെയധികം കാണപ്പെടുന്ന ഒരുതരം രോഗമാണ്. എന്നാല്‍ പലരും അത് അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം. ഇത് സ്വഭാവത്തിന്റെ ഭാഗമായി കാണുകയാണ് ചെയ്യുന്നത്. തീര്‍ച്ചയായും സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ ബന്ധപ്പെടണം. ഇവരുടെ നിര്‍ദേശപ്രകാരം ആവശ്യമായ മരുന്നുകള്‍ കഴിക്കാം, തെറാപ്പികളും ചെയ്യാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  13 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  13 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  13 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  13 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  13 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  13 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago