ദേശീയ വനിത കമ്മിഷന് അധ്യക്ഷ ഇന്ന് ഹാദിയയുടെ മൊഴിയെടുക്കും
കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ദേശീയ വനിത കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ ഇന്ന് സന്ദര്‍ശിച്ച് മൊഴിയെടുക്കും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ സംഘം ഹാദിയയുടെ വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയ സംഘം ഇന്ന് രാവിലെയാണ്
ഹാദിയയുടെ വൈക്കത്തുള്ള വീട്ടിലേക്ക് പുറപ്പെട്ടത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ മതപരിവര്‍ത്തനം നടത്തിയവരുടെ സിറ്റിങിനായാണ് സംഘം കേരളത്തിലെത്തിയത്.
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അത് ഏതെങ്കിലും ഒരു മതത്തിലേക്ക് മാത്രമല്ല, എല്ലാ മതങ്ങളിലേക്കും നടക്കുന്നുണ്ടെന്നും വനിത കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. കേരളത്തിന്റെ സ്ഥിതി ഗുരുതരമാണ്.
ഇത്രയും ഗുരുതരമായിട്ടും സംസ്ഥാന വനിത കമ്മിഷന് സംഭവത്തിന് ഇടപെടാത്തത് എന്താണെന്ന് അന്വേഷിക്കും. ഹാദിയയെ സന്ദര്‍ശിക്കുന്നത് തിരുത്തലുകള്‍ക്ക് വേണ്ടിയല്ല. മറിച്ച് ശാരീരിക അവസ്ഥ മനനസ്സിലാക്കാനാണ്. അതിനു ശേഷം കേരളത്തിലെ പൊലിസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കേരളത്തിലെ സ്ഥിതി വിശേഷങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.
അതേസമയം, തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ നടന്ന മതപരിവര്‍ത്തനത്തെക്കുറിച്ചും പീഡനത്തെക്കുറിച്ചും തനിക്കറിയില്ലെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞത്. ഐ.എസില്‍ ചേര്‍ന്നെന്ന് ആരോപണമുള്ള തിരുവനന്തപുരത്തുള്ള നിമിഷ ഫാത്തിമയുടെ വീടും കമ്മീഷന് സന്ദര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."