മെട്രാഷ് 2ന്റെ ഉപയോഗം വര്‍ധിച്ചു
ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ- സേവനമായ മെട്രാഷ് 2ന്റെ ഉപയോക്താക്കളുടെ എണ്ണം 3,82,422 ആയി. ഒക്‌ടോബര്‍ മുപ്പത് വരെയുള്ള കണക്കാണിത്. ഒക്‌ടോബര്‍ രണ്ടാം പകുതിയില്‍ 43,7058 അന്വേഷണങ്ങളാണ് മെട്രാഷ് രണ്ടിലെത്തിയത്. 9,311,4 സേവനങ്ങളാണ് പൂര്‍ത്തിയാക്കിയതെന്നും മന്ത്രാലയം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളോ സര്‍വീസ് സെന്ററുകളോ സന്ദര്‍ശിക്കാതെ തന്നെ നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ഐഡി കാര്‍ഡ് മാറ്റുന്നതടക്കം നിരവധി റസിഡന്‍സ് പെര്‍മിറ്റ് സര്‍വീസുകള്‍ മെട്രാഷ് രണ്ടില്‍ ലഭ്യമാണ്.
മലയാളം, അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഉറുദു ഭാഷകളില്‍ 211 സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. വിസ, റസിഡന്‍സ്, കമ്യൂണിറ്റി പോലീസ്, ഡ്രൈവിംഗ് ലെസന്‍സ് പുതുക്കല്‍, ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴയടക്കല്‍, കേടുവന്ന ഡ്രൈവിംഗ് ലൈസന്‍സിന് പകരം നല്‍കല്‍, എക്‌സിറ്റ് പെര്‍മിറ്റ്, വാഹന ഉടമസ്ഥാവകാശം മാറ്റുക അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാണ്. സൈബര്‍ കുറ്റങ്ങളും റിപ്പോര്‍ട്ട് ചെയ്യാം. വിരലടയാളം(ഫിംഗര്‍പ്രിന്റ്) ഉപയോഗിച്ച് മെട്രാഷ് 2 ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ പുതിയ സൗകര്യമൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."