അഴിമതി: അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
റിയാദ്: അഴിമതി കേസില്‍ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി സഊദി അധികൃതര്‍ അറിയിച്ചു. രാജകുമാരന്മാരും മന്ത്രിമാരും മുന്‍ മന്ത്രിമാരും കോടീശ്വരന്മാരുമടക്കം അന്‍പത് ആളുകളെയാണ് ശനിയാഴ്ച രാത്രി സഊദി അറസ്റ്റു ചെയ്തത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പിടിയിലായവരുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മുന്‍ഗണനാര്‍ഹമായ ഒരു പരിഹാരവും ഇല്ലെന്നും അധികൃതര്‍ പറഞ്ഞു.
അഴിമതിക്കേസുകളില്‍ തീരുമാനം ഉണ്ടായി കണ്ടെത്തുന്ന പണം ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചു പിടിക്കുമെന്നു സഊദി സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കമ്മ്യുണിക്കേഷന്‍, കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍, ലോകത്തെ കോടീശ്വരന്മാരില്‍ പെട്ട അല്‍ വലീദ് തലാല്‍ രാജകുമാരന്റെ അധീനതയിലുള്ള കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ ക്രയവിക്രയങ്ങള്‍ പഴയപടി തന്നെ നടക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. തലാല്‍ രാജകുമാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."