സഊദിയെയും യു.എ.ഇ യെയും ആക്രമിക്കാന്‍ ആയുധ വിതരണം നടത്തുന്നത് ഇറാന്‍: സഖ്യ സേന
റിയാദ്: യമനിലെ ഹൂതികളെ ഉപയോഗപ്പെടുത്തി സഊദിയെയും യു.എ.ഇ യെയും ആക്രമിക്കുന്നത് ഇറാനാണെന്നും നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും സഊദി സഖ്യ സേന. ഇതിനായി ആയുധങ്ങള്‍ വിതരണം ചെയ്യുകയാണ് ഇറാനെന്നും നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വാര്‍ത്താ സമ്മേനത്തില്‍ പറഞ്ഞു.
റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറബ് സഖ്യ സേന ഇറാനെതിരെ ശക്തമായി രംഗത്തെത്തിയത്.
ആക്രമണത്തിന്റെ മുഴുവന്‍ ഉത്തവാദിത്വവും ഇറാനാണ്. ഹൂതികള്‍ക്ക് ആയുധം നല്‍കി ഇറാനാണ് പിന്നില്‍ നിന്നും കളിക്കുന്നത്. ആയുധ വരവ് തടയുന്നതിനായി യമനിലെ മുഴുവന്‍ തുറമുഖങ്ങളും അടക്കുകയാണെന്നും സഊദി നേതൃത്വത്തിലുള്ള സഖ്യ സേന വ്യക്തമാക്കി.
സഊദിക്കെതിരെയും യമനിലും ആക്രമണം നടത്തുന്ന വിമത സൈന്യത്തിന് ആയുധം ലഭിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് തുറമുഖങ്ങള്‍ താല്‍കാലികമായി അടയ്ക്കുന്നതിന് അറബ് സഖ്യ സേന അറിയിച്ചു.
മിസൈല്‍ ഇറാനില്‍ നിന്നും നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി. ഇറാനില്‍ നിര്‍മിക്കുന്ന മിസൈലുകള്‍ യമനിലെ ഹൂതികള്‍ക്ക് വേണ്ടി കയറ്റി അയക്കുകയാണെന്നും ഇതുപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ഇറാന്‍ നടപടി അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും യു.എന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ 2216 വ്യവസ്ഥക്ക് എതിരാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഹൂതികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി സഊദിക്കെതിരെ യുദ്ധം ചെയ്യാന്‍ സഹായിക്കുന്ന ഇറാന്‍ നടപടി ഇറാന്‍ യുദ്ധം ചെയ്യുന്നതിന് തുല്യമാണ്. എല്ലാ മാര്‍ഗ്ഗങ്ങളും അടക്കുമ്പോഴും യമന്‍ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ ചെയ്യാനായി വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും ഇതിനായി പ്രത്യേക നിയമങ്ങള്‍ നിര്‍മ്മിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
കൂടാതെ, യമനിലെ ഹൂതി പ്രമുഖരെ ഉള്‍പ്പെടുത്തി സഊദി പുതിയ തീവ്രവാദ പട്ടിക പുറത്തിറക്കി. പ്രമുഖരായ നാല്‍പ്പത് പേരുടെ പട്ടികയാണ് സഊദി ഇന്നലെ പുറത്തിറക്കിയത്. ഇവരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായും ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. മുപ്പതു മില്യണ്‍ ഡോളര്‍ മുതല്‍ അഞ്ചു മില്യണ്‍ ഡോളര്‍ വരെയാണ് ഇവര്‍ക്ക് വിലയിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."