കുട്ടിക്കക്ക് റാബക് കെ.എം.സി.സി ഉജ്ജ്വലമായ യാത്രയയപ്പ് നല്‍കി
റാബക്: 40 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന റാബകിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും റാബക് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റുമായ കറുമണ്ണില്‍ അഹമ്മദ് കുട്ടി എന്ന കുട്ടിക്കക്ക് റാബക് കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ വച്ച് നല്‍കിയ യാത്രയയപ്പ് യോഗവും മുന്‍ പ്രസിഡന്റ് സി.എച്ച് മൂസ സാഹിബിന് നല്‍കിയ സ്വീകരണവും പൊതുസമ്മേളനവും റാബകിലെ പ്രവാസി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവമായി. ഇവിടുത്തെ പ്രവാസികള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണ് കുട്ടിക്ക എന്ന് തെളിയിക്കുന്നതാണ് ഈ പരിപാടിക്ക് എത്തിയ നൂറ് കണക്കിന് ജനങ്ങള്‍ എന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ച കെ.എം.സി.സി. സഊദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി പറഞ്ഞു.
കുട്ടിക്കക്കുള്ള ഉപഹാരം കെ.പി. മുഹമ്മദ് കുട്ടിയും റാബക് കെ.എം.സി.സി മുന്‍ പ്രസിഡന്റ് സി.എച്ച് മൂസ സാഹിബിനുള്ള ഉപഹാരം മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയയും നല്‍കി . റാബകിന്റെ അനുഗ്രഹീത ഗായകന്‍ അബ്ദുല്‍ ഗഫൂര്‍ പള്ളിയാളി കടുങ്ങല്ലൂരിന് ഉപഹാരം നല്‍കിക്കൊണ്ട് അബൂബക്കര്‍ അരിമ്പ്ര ആദരിച്ചു. റാബക് കെ.എം.സി.സി പുറത്തിറക്കിയ കലണ്ടര്‍ 2018 കെ.പി.മുഹമ്മദ് കുട്ടി ട്രഷറര്‍ അബ്ദു റഊഫ് വിളയിലിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. അബൂബക്കര്‍ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.
ഹനീഫ ഖുലൈസ്, മൊയ്തീന്‍ കോയ പുകയൂര്‍, ഡോ.ഹസ്സന്‍, കുഞ്ഞിപ്പ ചാത്തോലി , സക്കീര്‍ നടുത്തൊടി, അനസ് മണ്ണാര്‍ക്കാട് , അബ്ദുല്‍ ഖാദര്‍ പാങ്ങ്, ഹമീദ് മങ്കട, ടി.കെ അബ്ദുറഹ്മാന്‍ വാവൂര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കുട്ടിക്ക സി.എച്ച് മൂസ എന്നിവര്‍ നന്ദി പ്രസംഗം നടത്തി. യോഗത്തിന് ശേഷം നടന്ന ഇമ്പമാര്‍ന്ന ഇശല്‍ നിലാവിന് അബ്ദുല്‍ ഗഫൂര്‍ കടുങ്ങല്ലൂരും ഇസ്മയില്‍ വഫയും നേതൃത്വം നല്‍കി. മുഹമ്മദ് ബിന്‍ അബ്ദുല്‍ ഖാദര്‍ ഖിറാഅത്ത് നടത്തി. ബിച്ചാപ്പു അധ്യക്ഷം വഹിച്ചു. റഫീഖ് ചുങ്കത്തറ സ്വാഗതവും ഗഫൂര്‍ദ്ധ ചേലേമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."