ഗെയില്‍ യോഗത്തില്‍ സമവായമായില്ല; പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി
കോഴിക്കോട്: ഗെയില്‍ സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല. പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി. യോഗത്തില്‍ സമവായമായിട്ടില്ലെന്ന് യു.ഡി.എഫും വ്യക്തമാക്കി. എന്നാല്‍, സര്‍വകക്ഷിയോഗം സമവായമായെന്നും ഗെയില്‍ പൈപ്പ്‌ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തില്ലെന്നും സംസ്ഥാന വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ യോഗത്തിനു ശേഷം വ്യക്തമാക്കി. കോഴിക്കോട് കലക്ടറേറ്റിലാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്. പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.പിമാര്‍, എം.എല്‍.എമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ്, കൂടാതെ സമരസമിതിയില്‍ നിന്നും രണ്ടു പേരും പങ്കെടുത്തു. സമരസമിതിയില്‍ നിന്നും അബ്ദുല്‍ കരീം, ജി.അക്ബര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ജനവാസ കേന്ദ്രങ്ങളെ പദ്ധതിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് നാലിരട്ടി നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല. ഗെയില്‍ ആലൈന്‍മെന്റില്‍ മാറ്റമില്ലെന്നും 10 സെന്റില്‍ താഴെ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും ഭൂമി ഏറ്റെടുക്കുമ്പോള്‍ ഫെയര്‍ വാല്യൂവിന്റെ വിഷയം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും എ.സി മൊയ്തീന്‍ വ്യക്തമക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."