അഡ്വ. ഉദയഭാനു പൊലിസ് കസ്റ്റഡിയില്‍
ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് രാജീവ് കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡിലായ അഡ്വ. സി.പി ഉദയഭാനുവിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് മൂന്ന് ദിവസത്തേക്ക് ചാലക്കുടി മജിസ്ട്രേറ്റ് കോടതി ഉദയഭാനുവിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. പൊലിസ് അപേക്ഷ പരിഗണിച്ച ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജഡ്ജി എസ്. സൂരജാണ് ഉദയഭാനുവിനെ പൊലിസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. വെള്ളിയാഴ്ച നല്കിയ അപേക്ഷ ശനിയാഴ്ച പരിഗണിക്കേണ്ടിയിരുന്നെങ്കിലും കേസ് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വരെ ഉദയഭാനുവിനെ പൊലിസിന് കസ്റ്റഡിയില്‍ വയ്ക്കാം. ചാലക്കുടി ഡിവൈ.എസ്.പി എസ്. ഷംസുദ്ദീനാണ് അന്വേഷണ ചുമതല. രാജീവ് കൊലക്കേസില്‍ ഏഴാം പ്രതിയായ ഉദയഭാനുവിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് തൃപ്പൂണിത്തുറയിലെ സഹോദരിയുടെ വീട്ടില്‍നിന്നു പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."