മുറെയും ദ്യോക്കോവിചും ആദ്യ പത്തില്‍ നിന്ന് പുറത്ത്
പാരിസ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരങ്ങളായ ബ്രിട്ടന്റെ ആന്‍ഡി മുറെ, സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് എന്നിവര്‍ എ.ടി.പി റാങ്കിങിലെ ആദ്യ പത്തില്‍ നിന്ന് പുറത്ത്.
ഇടവേളയ്ക്ക് ശേഷമാണ് ഇരു താരങ്ങളും ആദ്യ പത്തില്‍ ഉള്‍പ്പെടാതെ പോകുന്നത്. പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ മുതല്‍ കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുറെ മൂന്നാം റാങ്കില്‍ നിന്ന് 16ാം റാങ്കിലേക്ക് വീണു. കൈമുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന ദ്യോക്കോവിച് അഞ്ച് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് ഏഴാം റാങ്കില്‍ നിന്ന് 12ലേക്കാണ് ഇറങ്ങിയത്.
റാഫേല്‍ നദാല്‍ ഒന്നാം സ്ഥാനവും റോജര്‍ ഫെഡറര്‍ രണ്ടാം സ്ഥാനവും നിലനിര്‍ത്തി. ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വെരേവാണ് മൂന്നാം റാങ്കില്‍. ഡൊമിനിക്ക് തീം, മരിന് സിലിച്ച്, ദിമിത്രോവ്, വാവ്റിങ്ക, ഗോഫിന്, ജാക്ക് സോക്ക്, പാബ്ലൊ കരെനോ എന്നിവരാണ് നാല് മുതല്‍ പത്ത് വരെ റാങ്കില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."