HOME
DETAILS
MAL
മെന്‍ഡിസും സില്‍വയും പുറത്ത്
backup
November 07 2017 | 02:11 AM
കൊളംബോ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമില്‍ നിന്ന് കുശാല്‍ മെന്‍ഡിസ്, കുശാല്‍ സില്‍വ എന്നിവരെ ഒഴിവാക്കി. മോശം ഫോമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. ഓള്‍റൗണ്ടര്‍മാരായ ദശുന്‍ സനക, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ ടീമില്‍ സ്ഥാനം നേടി. ഈ മാസം 16ന് കൊല്‍ക്കത്തയിലാണ് ആദ്യ ടെസ്റ്റ് അരങ്ങേറുന്നത്. ദിനേഷ് ചാന്‍ഡിമലാണ് ടീം നായകന്‍. പരുക്ക് ഭേദമായി മുന്‍ നായകന്‍ ആഞ്ജലോ മാത്യൂസും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ മാസം 24ന് രണ്ടാം ടെസ്റ്റും ഡിസംബര്‍ രണ്ട് മുതല്‍ മൂന്നാം ടെസ്റ്റും അരങ്ങേറും. പരമ്പരയില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ്, അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിനം, ഒരേയൊരു ടി20 പോരാട്ടങ്ങളാണ് അടങ്ങിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."