മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ നോട്ടുനിരോധന പ്രതിഷേധം ഉപേക്ഷിച്ച് ഡി.എം.കെ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ നോട്ടുനിരോധനത്തിനെതിരെയുള്ള പ്രതിഷേധ പരിപാടികള്‍ ഉപേക്ഷിച്ച് ഡി.എം.കെ. തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചുകൊണ്ടാണ് ഡി.എം.കെ നേതാവ് കരുണാനിധിയുമായി മോദി ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയത്. പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായാണ് മോദി കരുണാനിധിയെ കാണാനെത്തിയത്.
മഴക്കെടുതികള്‍ മൂലം സംസ്ഥാനത്തെ എട്ടു ജില്ലകള്‍ ദുരിതമനുഭവിക്കുന്നത് മൂലമാണ് സമരം ഉപേക്ഷിക്കുന്നതെന്നാണ് ഡി.എം.കെയുടെ വിശദീകരണം. എന്നാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് നടപടിയെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. പുതിയ നീക്കം ബി.ജെ.പിയുടെ രാഷ്ട്രീയ സമീപനത്തിലുണ്ടായ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തുന്നവരുണ്ട്.
മോദിയുടെ സന്ദര്‍ശനത്തിനിടയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ഒന്നുമുണ്ടായില്ലെന്ന് ഡി.എം.കെ ഇന്നലെ അറിയിച്ചിരുന്നു. ഏതാണ്ട് 20 മിനിറ്റുനേരം കരുണാനിധിക്കൊപ്പം പ്രധാനമന്ത്രി ചെലവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."