നിലവിളിക്കൊടുവില്‍ പുറത്തുവിട്ട 10 കണക്കുകള്‍
നിരോധിച്ചതിനു തുല്യമായ പണം ബാങ്കില്‍ തിരിച്ചെത്തില്ലെന്നായിരുന്നു നിരോധന സമയത്തെ സര്‍ക്കാര്‍ വാദം. രാജ്യത്തെ കള്ളപ്പണം തിരിച്ചു ബാങ്കിലെത്തില്ലെന്നും വന്‍ തുക (നാലു ലക്ഷം കോടി രൂപ വരെ) അതുപ്രകാരം മിച്ചം വരുമെന്നും പൗരന്മാര്‍ക്ക് വീതിച്ചുകൊടുക്കുമെന്നും വരെ സര്‍ക്കാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇതെല്ലാം അസ്ഥാനത്താക്കുന്നതായിരുന്നു ഓഗസ്റ്റ് 31ന് ആര്‍.ബി.ഐ പുറത്തുവിട്ട റിപ്പോര്‍ട്ട്. നിരോധിച്ച നോട്ടില്‍ 99 ശതമാനവും തിരിച്ചെത്തിയെന്നതായിരുന്നു ആ വാര്‍ത്ത.
ജൂണ്‍ 30, 2017 ലെ കണക്കു പ്രകാരം 15.28 ലക്ഷം കോടി രൂപ ജനങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചുവെന്നായിരുന്നു ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. വിപണത്തിലുണ്ടായിരുന്ന 500, 1000 രൂപകളുടെ 15.44 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് നിരോധിച്ചത്. അതായത്, ബാങ്കുകളില്‍ തിരിച്ചെത്താത്തത് വെറും 16,000 കോടി രൂപ മാത്രം. 2017 ജൂണ്‍ വരെ പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ വേണ്ടി വന്നത് 7,965 കോടി രൂപയും (16,000) കോടി ഏതാണ്ട് പകുതി. അതിനുശേഷമുള്ള കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല.
നോട്ട് നിരോധനം: 10 കണക്കുകള്‍
99 ശതമാനം
പിന്‍വലിച്ച 500, 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തി
15.28 ലക്ഷം കോടി
മൂല്യമുള്ള നോട്ടുകള്‍ 2017 ജൂണ്‍ 30 നകം ജനങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചു
16,000 കോടി
രൂപയുടെ മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തിയില്ല
41 കോടി രൂപ
നിരോധിച്ചവയില്‍ കള്ളനോട്ടുകളെന്നു കണ്ടെത്തിയത് വെറും 41 കോടി രൂപ മാത്രം
16,000 കോടി
പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ വേണ്ടി വന്നു
2 ശതമാനം
ജി.ഡി.പി വളര്‍ച്ചയില്‍ താഴ്ച
8,99,700 കോടി
കറന്‍സി വ്യാപനം കുറഞ്ഞു
86 ശതമാനം
നോട്ടുകളാണ് ഒറ്റയടിക്ക് പിന്‍വലിച്ചത്
10,0000 രൂപ
പത്തില്‍ കൂടുതല്‍ പഴയ നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് 10,000 രൂപ പിഴ. അല്ലെങ്കില്‍ തുകയുടെ അഞ്ചിരട്ടി. ഏതാണോ കൂടുതല്‍ അത്.
18 ലക്ഷം
വരുമാനത്തില്‍ പൊരുത്തക്കേടുകളുള്ള 18 ലക്ഷം പേരിലാണ് അന്വേഷണം നടത്തിയത്.
ഇത് ഒരു വര്‍ഷത്തിനിടയില്‍ പല സമയത്തായി പുറത്തുവിട്ട കണക്കുകള്‍. നോട്ട് നിരോധത്തിന്റെ ലക്ഷ്യം കള്ളപ്പണം കണ്ടെത്തലും വ്യാജനോട്ടുകള്‍ ഇല്ലാതാക്കുകയുമാണെന്ന് മോദി പ്രഖ്യാപിച്ചു. പിന്നീട് ഓരോ കണക്കുകള്‍ പുറത്തുവരുമ്പോള്‍ നിലപാടുകളില്‍ നിന്ന് മലക്കംമറിഞ്ഞുകൊണ്ടേയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."