ഗെയില്‍ വാതക പൈപ്പ് ലൈന്‍: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി
ദോഹ: ഗെയില്‍ വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് ബാലുശ്ശേരി മണ്ഡലത്തിലെ പലയിടങ്ങളിലും സമീപ പ്രദേശങ്ങളിലും നടന്നു വരുന്ന ജനകീയ സമരങ്ങളോട് കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ആശങ്കയുയര്‍ത്തുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് ഖത്തര്‍ കെ.എം.സി.സി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. ആധുനിക വികസന പദ്ധതികള്‍ അനിവാര്യമാണെന്നും എന്നാല്‍ അവ നടപ്പാക്കുന്നത് പദ്ധതി പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാവണമെന്നും കെ.എം.സി.സി. പറഞ്ഞു. മണ്ഡലത്തിലെ വ്യവസായ മേഖലയായ കിനാലൂരില്‍ മാലിന്യ പ്ലാന്റ് നിര്‍മാണവുമായി ബസപ്പെട്ട് പ്രദേശവാസികള്‍ക്കുള്ള ആശങ്കയകറ്റാനും സര്‍ക്കാര്‍ സന്നദ്ധമാവണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.
നജ്മ ഫേമസ് റെസ്റ്റോറന്റില്‍ ചേര്‍ന്ന മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ക്കായി നിയോജക മണ്ഡലം കെ.എം.സി.സി നടത്തിയ നേതൃസംഗമം മണ്ഡലം പ്രസിഡന്റ് അസീസ് അത്തോളിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ജില്ലാ കെ.എം.സി.സി സെക്രട്ടറി മമ്മു ഷമാസ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നടപ്പാക്കുന്ന വിവിധ റിലീഫ് പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്കി. മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷഫീഖ് ഷംറാസ്, ഭാരവാഹികളായ അബ്ദുറഹിമാന് കായണ്ണ, മുസ്തഫ ടി.പി, ഹുസൈന് കുട്ടി നടുവണ്ണൂര്‍, അജ്മല്‍ ബക്കര്‍, ഷഫീഖ് ഇവി, സുബൈര്‍ കാന്തപുരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."