HOME
DETAILS
MAL
നോട്ടിനുവേണ്ടി നാടോടിയ ദിനങ്ങള്‍
backup
November 08 2017 | 01:11 AM
നിരോധനം എതിര്‍ക്കണമായിരുന്നു: രഘുറാം രാജന്‍
നോട്ടുനിരോധനം നടപ്പാക്കിയതില്‍ വലിയ വിമര്‍ശനമാണ് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ നടത്തിയത്. താന്‍ ഗവര്‍ണറായിരിക്കെ സര്‍ക്കാര്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിരുന്നെങ്കില്‍ എതിര്‍ക്കുമായിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വലിയ നോട്ടുകള്‍ പിന്‍വലിക്കുമ്പോഴുണ്ടാകുന്ന നഷ്ടം ഭാവിയിലുണ്ടാക്കാവുന്ന നേട്ടത്തേക്കാള്‍ വലുതായിരിക്കുമെന്നായിരുന്നു വിമര്‍ശനം.
നോട്ട് അസാധുവാക്കലില്‍ ആര്‍.ബി.ഐയുടെ പങ്കിനെക്കുറിച്ചുയര്‍ന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ രഘുറാം രാജന്റെ പ്രസ്താവന സഹായിച്ചു. ആഭ്യന്തര ഉല്‍പ്പാദനത്തിലെ തകര്‍ച്ചയുടെ കാരണവും നോട്ട് അസാധുവക്കലാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.
നികുതി ഒഴിവാക്കൂ; കള്ളപ്പണം തടയൂ: അനില്‍ ബോകില്‍
കള്ളപ്പണം തടയാന്‍ നോട്ടുനിരോധനം ഉത്തമമാണെന്ന ബുദ്ധി പ്രധാനമന്ത്രിക്ക് ഉപദേശിച്ച അനില്‍ ബോകില്‍ എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍ പുതിയ ഉപദേശവുമായി വീണ്ടുമെത്തി. ഇന്ത്യയില്‍ നിലവിലുള്ള നികുതി സമ്പ്രദായം പൂര്‍ണമായും അസാധുവാക്കിയാലെ കള്ളപ്പണം രാജ്യത്ത് ഇല്ലതാക്കാനാകൂ എന്നാണ് ആ അനില്‍ ബോകിലിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. എല്ലാ നികുതികള്‍ക്കും പകരമായി ഒരു ബാങ്കിങ് ഇടപാട് നികുതി എന്ന തന്റെ ഫോര്‍മുല നടപ്പിലാക്കിയാലെ നോട്ട് നിരോധനം പൂര്‍ണമാകൂ എന്നാണ് എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍ പറയുന്നത്. നികുതിരഹിതവും പണരഹിതവുമായ ഒരു സമ്പദവ്യവസ്ഥയാണ് താന്‍മുന്നോട്ടുവച്ച നിര്‍ദേശത്തിലുണ്ടായിരുന്നതെന്നും അനില്‍ പറയുന്നു.
കോണ്‍ഗ്രസ് ഇന്ന് കരിദിനമാചരിക്കും
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികദിനമായ ഇന്ന് എ.ഐ.സി.സി ആഹ്വാനപ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാവിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനം നടത്തും. നോട്ടുനിരോധനത്തെ തുടര്‍ന്ന് മരണമടഞ്ഞ സാധാരണക്കാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാത്രി എട്ടിന് ജില്ലാ ആസ്ഥാനങ്ങളില്‍ ഡി.സി.സി പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ച് മൗനജാഥ നടത്തും. നോട്ട് നിരോധനത്തിന്റെ ദുരിതവും സാമ്പത്തികമേഖലയ്ക്കുണ്ടായ തകര്‍ച്ചയും തുടര്‍ന്നു നടക്കുന്ന സമ്മേളനങ്ങളില്‍ നേതാക്കള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
കരിദിനമാചരിക്കും:വ്യാപാരിവ്യവസായി സമിതി
കേരള വ്യാപാരി വ്യവസായി സമിതിയും ഇന്ന് കരിദിനമാചരിക്കും. ബാങ്ക് ഇടപാടുകള്‍ ബഹിഷ്‌കരിച്ച് വ്യാപാരികള്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ എസ്.ബി.ഐ ശാഖകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതുമൂലം വ്യാപാരമേഖലയില്‍ വന്‍നഷ്ടം സംഭവിച്ചു.
സോഫ്റ്റ്‌വേര്‍ തകരാറുമൂലം പലപ്പോഴും വ്യാപാരികള്‍ക്ക് 200 രൂപ പ്രതിദിനം പിഴയടക്കേണ്ട അവസ്ഥയാണ് നിലവിലെന്നും അവര്‍ ആരോപിച്ചു. സോഫ്റ്റ്‌വേര്‍ സംവിധാനങ്ങള്‍ സൗജന്യമാക്കുന്നതിനോടൊപ്പം നികുതി ഏകീകരിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."