HOME
DETAILS

സംസ്ഥാന ബി.ജെ.പിയില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു കുമ്മനത്തെ കേന്ദ്രീകരിച്ച് പുതിയ പക്ഷം

  
backup
November 08 2017 | 01:11 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b0



തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ നിലനിന്നിരുന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു. സംസ്ഥാന പ്രസിഡന്റുമാരായിരുന്ന വി. മുരളീധരന്റേയും പി.കെ കൃഷ്ണദാസിന്റേയും പേരിലായിരുന്നു ഇതുവരെ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നത്.
കേന്ദ്ര നേതൃത്വവുമായി ഏറെ അടുപ്പമുണ്ടെന്നുള്ളതു കാരണം വി. മുരളീധരന്‍ പക്ഷത്തിനാണ് കൂടുതല്‍ സ്വാധീനമുണ്ടായിരുന്നതും. തമ്മിലടി കാരണം പ്രസിഡന്റ് സ്ഥാനത്തേക്ക് ഇരു ഗ്രൂപ്പുകളിലും പെടാത്ത പാര്‍ട്ടി അംഗം പോലുമല്ലാത്ത കുമ്മനത്തെ കേന്ദ്ര നേതൃത്വം കൊണ്ടുവരികയായിരുന്നു.
ഇപ്പോള്‍ കുമ്മനം പാര്‍ട്ടിയിലെ ഒരു അധികാര കേന്ദ്രമായപ്പോഴാണ് പുതിയ ഗ്രൂപ്പ് രൂപം കൊള്ളുന്നത്. പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഇപ്പോള്‍ കുമ്മനത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.
സംസ്ഥാന അധ്യക്ഷനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തി വി. മുരളീധരനേയും സംഘത്തേയും ഒതുക്കാനുള്ള നീക്കങ്ങളാണ് കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ആലപ്പുഴയില്‍ അടുത്തിടെ നടന്ന സംസ്ഥാന കമ്മിറ്റി, കോര്‍ കമ്മിറ്റി യോഗങ്ങളിലെ തീരുമാനപ്രകാരം ചുമതലകളില്‍ മാറ്റം വരുത്തി കുമ്മനത്തിനും കൃഷ്ണദാസിനുമൊപ്പം നില്‍ക്കുന്നവര്‍ക്ക് സുപ്രധാന ചുമതലകള്‍ നല്‍കി വി. മുരളീധരനെയും സംഘത്തേയും തീര്‍ത്തും അവഗണിച്ചതും.
മുരളീധരനെ കര്‍ഷക മോര്‍ച്ചയെന്ന അപ്രധാന സംഘടനയുടെ ചുമതലയിലേക്ക് മാറ്റിയപ്പോള്‍ കെ. സുരേന്ദ്രനെ യുവമോര്‍ച്ചയുടെ ചുമതലയില്‍നിന്ന് ഒഴിവാക്കി.
എതിര്‍പക്ഷം മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ഉള്‍പ്പെടെ ശക്തമായി എതിര്‍ത്തിരുന്നയാളും കൃഷ്ണദാസ് പക്ഷക്കാരനുമായ എം.ടി രമേശിന് സുപ്രധാന ചുമതലകള്‍ നല്‍കാനും കുമ്മനം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago