മിക്കവാറും പുരുഷന്മാരില്‍ ഒരു പി.സി ജോര്‍ജുണ്ടെന്ന് വനിതാ കമ്മിഷന്‍
കൊച്ചി: മിക്കവാറും പുരുഷന്മാരില്‍ ഒരു പി.സി ജോര്‍ജുണ്ടെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ആണ്‍ അധികാരത്തിന്റെ ശബ്ദമാണ് അദ്ദേഹത്തില്‍നിന്ന് കേട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.സി ജോര്‍ജിനെ നേരിട്ടത്. കേരളത്തില്‍ സ്ത്രീശാക്തീകരണം സാധ്യമായിട്ടില്ല. ഇപ്പോഴും സത്രീകള്‍ക്കുചുറ്റും പ്രശ്‌നങ്ങളുണ്ട്. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പലപ്പോഴും സ്വയം നിര്‍ണയാവകാശം പോലും ഇവിടെ നിഷേധിക്കപ്പെടുന്നുണ്ട്. അത്തരമൊരു അവസ്ഥയാണ് ഹാദിയക്കുമെന്നും അവര്‍ പറഞ്ഞു.
തൊഴിലിടങ്ങളില്‍ വനിതാ സെല്ലുകള്‍ പ്രാവര്‍ത്തികമാക്കണം.
പത്തോ അതിലധികമോ സ്ത്രീകള്‍ ജോലിയെടുക്കുന്ന സ്ഥലങ്ങളിലെല്ലാം വനിതാ സെല്ലുകള്‍ വേണമെന്നാണു നിയമം. ഇപ്പോഴും പല സ്ഥാപനങ്ങളിലും വനിതാ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഓരോ ദിവസവും ലിംഗ വിവേചനം പല മേഖലകളിലും കൂടുകയാണ്. അധികാരത്തിന്റെ ധ്വനി എപ്പോഴും ഉണ്ടാകുന്നുണ്ട്.
കുടുംബത്തില്‍ പോലും ഇതുകാണാം. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തലുകളും ലിംഗ വിവേചനവുമുണ്ടെന്നു ബോധ്യപ്പെട്ടതായും അവര്‍ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജിലെ വനിതാ സെല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."