HOME
DETAILS
MAL
ടെക്സാസ് ചര്‍ച്ച് ആക്രമണം; പ്രതിക്കു വംശീയതാല്പര്യങ്ങളുണ്ടായിരുന്നില്ലെന്ന് പൊലിസ്
backup
November 08 2017 | 02:11 AM
ടെക്സാസ്: ടെക്സാസിലെ ചര്‍ച്ച് ആക്രമണത്തിനു പിന്നില്‍ വംശീയവിദ്വേഷങ്ങളോ മറ്റു മതകീയ താല്പര്യങ്ങളോ ഇല്ലെന്ന് പൊലിസ്. ഇയാള്‍ നിരന്തരം ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങളോട് കലഹത്തിലേര്പ്പെട്ടിരുന്നെന്നും അമ്മായിയമ്മയ്ക്കു സംഭവത്തിനു തൊട്ടുമുന്‍പ് വധഭീഷണി അയച്ചിരുന്നെന്നും ടെക്സാസ് ലോ എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11.30ഓടെയാണ് ടെക്സാസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വെടിവയ്പ്പ് നടന്നത്. 26കാരനായ ഡെവിന് പാട്രിക് കെല്ലി എന്നയാളാണ് അക്രമം നടത്തിയതെന്നു പിന്നീട് സ്ഥിരീകരിച്ചിരുന്നു. പള്ളിയില്‍ പ്രാര്‍ഥന നടക്കുന്നതിനിടെ കറുത്ത വസ്ത്രം ധരിച്ചെത്തിയ പാട്രിക് കെല്ലി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."