അഴിമതി: സഊദിയില്‍ 170 പേര് അറസ്റ്റിലായി
റിയാദ്: അഴിമതിക്കേസില്‍ സഊദിയില്‍ അറസ്റ്റ് തുടരുന്നു. ശനിയാഴ്ച രാത്രി മുതല്‍ ഇതുവരെ 170 പേരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജകുമാരന്മാര്, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ബിസിനസുകാര്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ സമിതി രൂപീകരിച്ചതിനു പിന്നാലെയാണ് രാജകുടുംബാംഗങ്ങളെയടക്കം അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തതായി അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍ മുഅജബ് വ്യക്തമാക്കി.
അതേസമയം, പ്രതികള്‍ രാജ്യംവിടാന്‍ സാധ്യതയുള്ളതിനാല്‍ സ്വകാര്യ വിമാന ടെര്‍മിനലുകളില്‍ നിരീക്ഷണം ശക്തമാക്കി. മുന്‍കൂട്ടി അനുവാദം വാങ്ങിക്കാതെ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങള്‍ക്ക് രാജ്യംവിടാന്‍ കഴിയില്ല. അഴിമതി കേസുകളില്‍ പ്രതികളായവര്‍ രാജ്യം വിടാതിരിക്കാനാണ് സ്വാകാര്യ വിമാനങ്ങള്‍ക്ക് അനുമതി കര്‍ശനമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."