HOME
DETAILS
MAL
ഒക്ടോബര്‍ വിപ്ലവം: നൂറാം വാര്‍ഷികം ആചരിച്ചു
backup
November 08 2017 | 02:11 AM
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിച്ചു. പാര്‍ട്ടി ഓഫിസുകള്‍ അലങ്കരിച്ചും രക്തപതാക ഉയര്‍ത്തിയും സെമിനാറുകള്‍ സംഘടിപ്പിച്ചും സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സ്മരണ പുതുക്കി. പാര്‍ട്ടി ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പതാക ഉയര്‍ത്തി.
ഇന്ത്യയില്‍ ഏകാധിപത്യത്തിനെതിരേ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഒക്ടോബര്‍ വിപ്ലവത്തിന്റെ സ്മരണ കരുത്തുപകരുമെന്ന് കാനം പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര് അനില്‍ അധ്യക്ഷനായി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് സംസാരിച്ചു. നേതാക്കളായ വി.പി ഉണ്ണികൃഷ്ണന്, എം.എസ് രാജേന്ദ്രന്, ജെ. ഉദയഭാനു, വാഴൂര്‍ സോമന്, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."